അരകല്ലു വാങ്ങിയതു അരയ്ക്കുവാനായിരുന്നില്ല
കല്ലുരുമ്മിപ്പറയുന്നതു കേള്‍ക്കുവാനായിരുന്നു
പണ്ടെത്തെ പകലിന്റെ പത്തുമണി നിഴലും
ദൂരത്തു പായുന്ന തീവണ്ടിക്കൂകലും
മൂരിനിവര്‍ത്തി ചികയുന്ന
കോഴിയുടെ കരച്ചിലും
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായി
മുന്നില്‍ പാറ പൊളിച്ചിറങ്ങി
അഛ്ചന്റെ പഴയ സൈക്കിളിന്റെ
മണിയൊച്ചയെയൊ
വൈകി പറന്നെത്തിയ കാക്കയെയോ
മണ്ണില്‍ വീണു പോയ
കുന്നികുരു മണികളെയൊ
ഒരു പൊട്ടു കടപെന്‍സിലോആണു
ഞാന്‍ അരച്ചു തെളിയിക്കുന്നത്...
അരകല്ലിനുമേല്‍ കുഴവി ഉരസ്സുന്ന
എരിവും പുളിയും ഉപ്പും
ഇടവിട്ട തല്ലും
നേര്‍ത്തു നേര്‍ത്തു
രുചിയായതും മായുമ്പോഴും
മനസ്സിനടുത്തിരുപ്പുണ്ട് ഓരോരോ
ശിലാമര്‍മ്മരങ്ങളിങ്ങനെ.....
where one hides behind his eyes..?
8 months ago












