My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Monday, July 13, 2020

കാണാപാഠം



ചിരവ പറയുന്നതാണ് ശരി
എന്നും അതു തന്നെ
അർത്ഥം അതു തന്നെ
നാക്ക് കൊണ്ട് മറ്റൊരാൾ
മാന്തിക്കുന്ന അക്ഷരങ്ങളെ
 പാത്രത്തിലാക്കി ചതച്ച് വരികളാക്കി ചർച്ചയാക്കി
ചർവ്വണം ചെയ്തതു
അത്ഥം പെരുകി തിന്നുന്നു
ആരോ മുതുകത്തിരുന്നു
അർത്ഥമറിയാതെ ജീവിതം
യാന്ത്രികമെന്നോതി ചില
ചിരവ ജീവിതങ്ങൾ

Sunday, May 27, 2018

വൈരുദ്ധ്യാത്മികം

ആകാശമെനിക്ക് കാണാം 
വിദൂരമെന്നുംമെനിക്കറിയാം
സൂര്യതാപങ്ങളെയും 
അകലമനന്തമെന്നും 
തൃകാലം  നിലനിൽപ്പെന്നും 
ചിര പുരാതനമെന്നിലെ ഓരോ കോശ ഘടകങ്ങളെന്നും ..
അണിമ ഗരിമ നിസ്തൂല മാനസ
 ഘടന കൊണ്ട് ചിന്തിക്കയെന്നും
എന്നാൽ പിന്നെ ദൈവം പ്രിയ 
സ്നേഹമെന്നും പ്രണയമെന്നും !!!

പൂജാദി ജപ മന്ത്രാദികൾക്കെന്ത് ഭംഗിയെന്നും
സുഗന്ധമാണോരോ നിറമുഴിയും
 സന്ധ്യാവന്ദനവും ശ്രീചക്രലോകവും 
അനന്തകോടി വിഹായസെന്നും!!!

ആത്മാവിനും എനിക്കും തമ്മിലെന്തെന്നും..
ഭക്തി, ലഹരിയാംകലയതിലുമേറെ
നിശ്ചമെന്ന ശാന്തത നാഡിവ്യൂഹമറിയാതെ 
അറിമൊരുഅറിവുണ്ട് 
ബോധമെന്ന ഒറ്റ ഒന്നിൽ നാമൊന്നു എന്ന് 
പുഷ്പലലാദികളും കരിങ്കല്ലും നക്ഷത്ര രശ്മികളും...!!!

എങ്കിലും എങ്കിലും മനുഷ്യസ്നേഹം 
കൊണ്ട് വളർത്തി നൊന്ത് പാടി ഭദ്രമായി ഇരുത്തിക്കും 
പങ്കുവച്ചു നീതി നോൽക്കും 
കമ്മ്യൂണിസം എനിക്കേറെ ഇഷ്ടം
!! !
germinating soul
(acrylic on canvas)







in and out




dreams...







dancing siv


രണ്ട് കാലങ്ങൾ



Wednesday, August 16, 2017

ACRYLIC ON MULTIWOOD



ACRYLIC ON MULTIWOOD



എന്റെ മരം


നിറമോരോന്നും നല്കിടാൻ നിനക്കാവുമീ
ഒറ്റ മൌന ശാഖകൾ തോറും
മരമെന്ന് ധ്യാനിച്ചിരിപ്പൂ 
നിശ്ചല വേരോട്ടമാരുമറിയാതെ
ചലനമോരോ കണികയും
അണിയുന്നു കിനാപൂക്കളായ്
മഴവില്ലെന്നു എഴുതിടുന്നോരോ
ജലവെയിൽ സ്പര്ശങ്ങളും

TODAY


Unknown tears and fears..
Intolerable heart beats..
It is the time to 
burst me out
Curling into one's self
Streching again to infinite
Exercising the life
With no way to escape.
I can but love
Love a red flower
or a rain drop
Floating like a brid's
single lone feather ..
Look..
The cherry trees blossomed
wetting their eyes..
The cry in me is shut
in my poor thin chest..
Under the dreams
and streams of pain....
Hey .."sambaarinte manam"
Says a crow ...
From top most branch
He echos me..

Wednesday, October 26, 2016

നേരൂറ്റം



നേര് മാത്രം കൊത്തി നൽകും തത്തെ ...
എന്റെ ചങ്കിൽ നിന്നും
 നേരിന്റെ ആ കഷ്ണം കൊത്തിയെടുക്കുക .
ശുദ്ധമായതു
തീവ്രമായതു
പവിത്രമായതും
പരമ സത്യമായതും ആയ ആ വാക്ക് മാത്രം
 എന്റെ നാവിൽ വയ്ക്കൂ..
 കാരണം എനിക്കും
 അറിയേണം ഈ പ്രഹേളിക.
ചിന്ത തൊടാതെ ബുദ്ധിയറിയാതെ ഹൃദയം
കൊണ്ടൊന്നു നനച്ചിടൂ എന്നെ .
അല്ലെങ്കിൽ വേണ്ട അറിഞ്ഞിട്ടെന്തു കാര്യം പക്ഷീ ..

വൈരുദ്ധ്യാത്മികം

ആകാശമെനിക്ക് കാണാം 
വിദൂരമെന്നുംമെനിക്കറിയാം
സൂര്യതാപങ്ങളെയും 
അകലമനന്തമെന്നും 
തൃകാലം  നിലനിൽപ്പെന്നും 
ചിര പുരാതനമെന്നിലെ ഓരോ കോശ ഘടകങ്ങളെന്നും ..
അണിമ ഗരിമ നിസ്തൂല മാനസ
 ഘടന കൊണ്ട് ചിന്തിക്കയെന്നും
എന്നാൽ പിന്നെ ദൈവം പ്രിയ 
സ്നേഹമെന്നും പ്രണയമെന്നും !!!

പൂജാദി ജപ മന്ത്രാദികൾക്കെന്ത് ഭംഗിയെന്നും
സുഗന്ധമാണോരോ നിറമുഴിയും
 സന്ധ്യാവന്ദനവും ശ്രീചക്രലോകവും 
അനന്തകോടി വിഹായസെന്നും!!!

ആത്മാവിനും എനിക്കും തമ്മിലെന്തെന്നും..
ഭക്തി, ലഹരിയാംകലയതിലുമേറെ
നിശ്ചമെന്ന ശാന്തത നാഡിവ്യൂഹമറിയാതെ 
അറിമൊരുഅറിവുണ്ട് 
ബോധമെന്ന ഒറ്റ ഒന്നിൽ നാമൊന്നു എന്ന് 
പുഷ്പലലാദികളും കരിങ്കല്ലും നക്ഷത്ര രശ്മികളും...!!!

എങ്കിലും എങ്കിലും മനുഷ്യസ്നേഹം 
കൊണ്ട് വളർത്തി നൊന്ത് പാടി ഭദ്രമായി ഇരുത്തിക്കും 
പങ്കുവച്ചു നീതി നോൽക്കും 
കമ്മ്യൂണിസം എനിക്കേറെ ഇഷ്ടം
!! !

Saturday, October 15, 2016

ഒളിച്ചിരിക്കാന്‍.

ഒളിക്കുമ്പോൾ വലിയ ഗുഹയേക്കാള്‍
ഇഷ്ടം
ഏറ്റം ചെറിയ ഇടമാണ്.
ഒരു നൂലിഴയോടൊപ്പം
ഇഴുകുന്ന,
കസേരയുടെ മറവില്‍
പതുങ്ങുന്ന,
അലമാരയ്ക്കുള്ളില്‍
ഉറങ്ങുന്ന,
മരപൊത്തുകളില്‍ കളിക്കുന്ന,
മണ്‍തരികളില്‍ ഞെരുങ്ങുന്ന,
ഇരുട്ടില്‍ ഒളിക്കാന്‍...
നിന്റെ കണ്ണൂകള്‍ക്കുള്ളിലെ
നിലയ്ക്കാത്ത കറുപ്പുകൊണ്ട്
രാത്രി
ഇരുട്ടു നിറച്ച് നില്‍ക്കെ,
കൃഷ്ണമണികള്‍ക്കുള്ളിലെ
ഇരുണ്ട് കോണിലെ
ഏറ്റവും ചെറിയ ഇടത്തില്‍
ഒരിക്കലും അറിയാതെ
ഒളിക്കാന്‍....