നിങ്ങള്‍ എന്നെ കാണുമ്പോള്‍
പുറത്തിരിക്കുന്ന ഈ
അലങ്കാരങ്ങളെയാണു കാണുന്നതെങ്കില്‍
മനസ്സിലാക്കുക നിങ്ങള്‍
എന്നെ കാണുന്നതേയില്ല എന്ന്.
കിളിര്‍ത്തുകൊഴിയുന്ന മുടിയും
വിളറിയും ചോന്നും മിണ്ടുന്ന ചുണ്ടുകളും
അടഞ്ഞുതുറക്കുന്ന കണ്ണുകളും ആവാം
നിങ്ങള്‍ക്കു ഞാന്‍..
അവയുടെ ഭംഗിയും അഭംഗിയും പറയുമ്പോള്‍
അറിയുക
നിങ്ങള്‍ എന്നേയല്ല അറിയുന്നതെന്ന്
ഹോ..!
എന്റെ പുറത്തിരിക്കുന്ന,
ഒക്കെ പറയുകയും കാട്ടുകയും ചെയ്യുന്ന,
കണ്ണാടിയില്‍ എനിക്കുമുന്നേ കയറിനിന്നു
എന്നെ തെറ്റിദ്ധരിപ്പിക്കുന്ന അലങ്കാരങ്ങളെ ;
എന്റേതെന്നവകാശപ്പെടുന്ന ശരീരമേ...,
നീയെന്നെ വെളിപ്പെടുത്തുവാനൊ., മറയ്ക്കുവാനോ?
- കല|kala
- മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..
Friday, November 20, 2009
Friday, November 13, 2009
സമയക്കരച്ചില്‍
മുറിയിലേയ്ക്കു നടന്നു കതകടയ്ക്കുമ്പോള്‍
അവന്‍ ചോദിച്ചു
‘മ് എങ്ങോട്ട് ‘?
ഒന്നു ച്ചര്‍ദ്ദിക്കാന്‍..
“എന്ത്’.“.?
“കണ്ണീര്‍“..
ഇത്തിരി കഴിഞ്ഞു ,
കലങ്ങിയകണ്ണു കണ്ടു
ചോദ്യം..
“തീര്‍ന്നോ’?
“ഇല്ല ഇത്തിരികൂടിയുണ്ടു‘
ബാക്കി അത്താഴശേഷം ആവാം
നേരമില്ലയിപ്പോള്‍..,
നിങ്ങള്‍ക്കു ചോറുവിളമ്പണ്ടെ..?
കുട്ടികളെ ഉറക്കണ്ടെ ?
ശേഷം ഒരുകുമ്പിള്‍ ദുഖം കൂടി
തെകിട്ടിയാല്‍ സ്വസ്ഥമായിടും“..
“എന്നാല്‍ വേഗമാകട്ടെ“ ..
Subscribe to:
Posts (Atom)