My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Friday, November 20, 2009

ശരീരപ്പെട്ടി

നിങ്ങള്‍ എന്നെ കാണുമ്പോള്‍
പുറത്തിരിക്കുന്ന ഈ
അലങ്കാരങ്ങളെയാണു കാണുന്നതെങ്കില്‍
മനസ്സിലാക്കുക നിങ്ങള്‍
എന്നെ കാണുന്നതേയില്ല എന്ന്.

കിളിര്‍ത്തുകൊഴിയുന്ന മുടിയും
വിളറിയും ചോന്നും മിണ്ടുന്ന ചുണ്ടുകളും
അടഞ്ഞുതുറക്കുന്ന കണ്ണുകളും ആവാം
നിങ്ങള്‍ക്കു ഞാന്‍..

അവയുടെ ഭംഗിയും അഭംഗിയും പറയുമ്പോള്‍
അറിയുക
നിങ്ങള്‍ എന്നേയല്ല അറിയുന്നതെന്ന്

ഹോ..!
എന്റെ പുറത്തിരിക്കുന്ന,
ഒക്കെ പറയുകയും കാട്ടുകയും ചെയ്യുന്ന,
കണ്ണാടിയില്‍ എനിക്കുമുന്നേ കയറിനിന്നു
എന്നെ തെറ്റിദ്ധരിപ്പിക്കുന്ന അലങ്കാരങ്ങളെ ;
എന്റേതെന്നവകാശപ്പെടുന്ന ശരീരമേ...,
നീയെന്നെ വെളിപ്പെടുത്തുവാനൊ., മറയ്ക്കുവാനോ?

10 comments:

Rejeesh Sanathanan said...

അപ്പോള്‍ ഈ കാണുന്ന ആളൊന്നും അല്ല അല്ലേ?...........:)

grkaviyoor said...

"ശരിരം ഖലു ധര്‍മ്മ സാധനം "
പഞ്ച ഭുത കുപ്പായത്തില്‍ ഉള്ളത്തു തന്നെയല്ലോ ഈ പ്രപഞ്ചത്തിലും ഉള്ളത്
കവിത ഇഷ്ട്ടമായി
pl join www.vaakku.ning.com

Raghu said...

അര്‍ത്ഥഗര്‍ഭമായ നല്ല വരികള്‍. നല്ല എഴുത്ത്. മനസ്സിന്‍റെ ഉള്ളിലിരിപ്പ് പ്രകടമാക്കുന്നതില്‍ ശരീരം ഒരു പൂര്‍ണ്ണ പരാജയമാണ് എന്നത് വലിയ ശരി. എഴുത്ത് തുടരുക. അഭിനന്ദനങ്ങള്‍.

പട്ടേപ്പാടം റാംജി said...

"അവയുടെ ഭംഗിയും അഭംഗിയും പറയുമ്പോള്‍
അറിയുക
നിങ്ങള്‍ എന്നേയല്ല അറിയുന്നതെന്ന്"

നന്നായിരിക്കുന്നു മാഷെ...

ദിനേശന്‍ വരിക്കോളി said...

ഹോ..!
എന്റെ പുറത്തിരിക്കുന്ന,
ഒക്കെ പറയുകയും കാട്ടുകയും ചെയ്യുന്ന,
കണ്ണാടിയില്‍ എനിക്കുമുന്നേ കയറിനിന്നു
എന്നെ തെറ്റിദ്ധരിപ്പിക്കുന്ന അലങ്കാരങ്ങളെ ;
എന്റേതെന്നവകാശപ്പെടുന്ന ശരീരമേ...,
നീയെന്നെ വെളിപ്പെടുത്തുവാനൊ., മറയ്ക്കുവാനോ?

നല്ല ആശയം..
ആശംസകള്‍

കല|kala said...

malayaalee...

akathEm ariyilla
purathEm arilla
aathmavinem sareerathem ..
pinne ariyaam ennu parayunnathengine njaanenne thanne.. :)

GR kaviyoor,Raghu,ramji,varikkoli..
nandi....

ബിനോയ്//HariNav said...

ഞാന്‍ നിര്‍ത്തി. ഫെയര്‍‌നസ്സ് ക്രീം ഉപയോഗിക്കുന്നത് ഇന്നത്തോടെ നിര്‍ത്തി :)

കവിത നന്നായിട്ടാ :)

Sureshkumar Punjhayil said...

Shareerappetty...!!!

manoharam, Ashamsakal...!!!

സജീവ് കടവനാട് said...

Great & Poetic Think

Anonymous said...
This comment has been removed by a blog administrator.