My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, October 26, 2016

നേരൂറ്റംനേര് മാത്രം കൊത്തി നൽകും തത്തെ ...
എന്റെ ചങ്കിൽ നിന്നും
 നേരിന്റെ ആ കഷ്ണം കൊത്തിയെടുക്കുക .
ശുദ്ധമായതു
തീവ്രമായതു
പവിത്രമായതും
പരമ സത്യമായതും ആയ ആ വാക്ക് മാത്രം
 എന്റെ നാവിൽ വയ്ക്കൂ..
 കാരണം എനിക്കും
 അറിയേണം ഈ പ്രഹേളിക.
ചിന്ത തൊടാതെ ബുദ്ധിയറിയാതെ ഹൃദയം
കൊണ്ടൊന്നു നനച്ചിടൂ എന്നെ .
അല്ലെങ്കിൽ വേണ്ട അറിഞ്ഞിട്ടെന്തു കാര്യം പക്ഷീ ..

വൈരുദ്ധ്യാത്മികം

ആകാശമെനിക്ക് കാണാം 
വിദൂരമെന്നുംമെനിക്കറിയാം
സൂര്യതാപങ്ങളെയും 
അകലമനന്തമെന്നും 
തൃകാലം  നിലനിൽപ്പെന്നും 
ചിര പുരാതനമെന്നിലെ ഓരോ കോശ ഘടകങ്ങളെന്നും ..
അണിമ ഗരിമ നിസ്തൂല മാനസ
 ഘടന കൊണ്ട് ചിന്തിക്കയെന്നും
എന്നാൽ പിന്നെ ദൈവം പ്രിയ 
സ്നേഹമെന്നും പ്രണയമെന്നും !!!

പൂജാദി ജപ മന്ത്രാദികൾക്കെന്ത് ഭംഗിയെന്നും
സുഗന്ധമാണോരോ നിറമുഴിയും
 സന്ധ്യാവന്ദനവും ശ്രീചക്രലോകവും 
അനന്തകോടി വിഹായസെന്നും!!!

ആത്മാവിനും എനിക്കും തമ്മിലെന്തെന്നും..
ഭക്തി, ലഹരിയാംകലയതിലുമേറെ
നിശ്ചമെന്ന ശാന്തത നാഡിവ്യൂഹമറിയാതെ 
അറിമൊരുഅറിവുണ്ട് 
ബോധമെന്ന ഒറ്റ ഒന്നിൽ നാമൊന്നു എന്ന് 
പുഷ്പലലാദികളും കരിങ്കല്ലും നക്ഷത്ര രശ്മികളും...!!!

എങ്കിലും എങ്കിലും മനുഷ്യസ്നേഹം 
കൊണ്ട് വളർത്തി നൊന്ത് പാടി ഭദ്രമായി ഇരുത്തിക്കും 
പങ്കുവച്ചു നീതി നോൽക്കും 
കമ്മ്യൂണിസം എനിക്കേറെ ഇഷ്ടം
!! !

Saturday, October 15, 2016

ഒളിച്ചിരിക്കാന്‍.

ഒളിക്കുമ്പോൾ വലിയ ഗുഹയേക്കാള്‍
ഇഷ്ടം
ഏറ്റം ചെറിയ ഇടമാണ്.
ഒരു നൂലിഴയോടൊപ്പം
ഇഴുകുന്ന,
കസേരയുടെ മറവില്‍
പതുങ്ങുന്ന,
അലമാരയ്ക്കുള്ളില്‍
ഉറങ്ങുന്ന,
മരപൊത്തുകളില്‍ കളിക്കുന്ന,
മണ്‍തരികളില്‍ ഞെരുങ്ങുന്ന,
ഇരുട്ടില്‍ ഒളിക്കാന്‍...
നിന്റെ കണ്ണൂകള്‍ക്കുള്ളിലെ
നിലയ്ക്കാത്ത കറുപ്പുകൊണ്ട്
രാത്രി
ഇരുട്ടു നിറച്ച് നില്‍ക്കെ,
കൃഷ്ണമണികള്‍ക്കുള്ളിലെ
ഇരുണ്ട് കോണിലെ
ഏറ്റവും ചെറിയ ഇടത്തില്‍
ഒരിക്കലും അറിയാതെ
ഒളിക്കാന്‍....Saturday, July 2, 2016

Saturday, February 13, 2016

സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നു


സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നു
പകലിന്റെ വക്കിൽ നിന്ന്
എല്ലാ വെളിച്ചവും
തൊണ്ടയിൽ കുടുങ്ങി
ഓരോ നിഴലും മരിക്കുന്നു .
ഈ നിശബ്ധത പറയുവാൻ
ഒരു ഇരുട്ട് മാത്രമേ ഉള്ളു
രാത്രി ..രാത്രി മാത്രം
പ്രപഞ്ചം നടക്കുകയാണ്
ചിലപ്പോൾ ശ്വാസകോശങ്ങളിലൂടെ
കലാപരമായി
നഷ്ടപ്രണയ രക്തമൊഴുക്കിയും ,
ചിലപ്പോൾ പതിയെ നോവിൻ പുഴ
സ്വപ്നങ്ങളിൽ നിന്ന്
ആത്മാവിലേക്കൊഴുക്കിയും ,
ചിലപ്പോൾ വേദനിപ്പിച്ചും
ചിലപ്പോൾ ചിരിപ്പിച്ചും
പ്രപഞ്ചം നടക്കയാണ് ..
അപ്പോഴും
സൂര്യൻ അസ്തമിക്കുന്നു
മനസ്സിൻ പടിഞ്ഞാറ്
അദൃശ്യമാം ബോധവുമായ്
അറിയാത്ത സത്യം തേടുമൊരു
തീവ്രരാഗമായി
(നിനച്ചിരിക്കാതെ മായുമൊരൊ പ്രതിഭയ്ക്കും സമർപ്പണം )

സ്നേഹിതപ്രിയനേ  ..,
ഒരു വലിയ  കാറ്റിലെ
കരിയില പോലെ 
സ്വയമറിയാതെ  പോകെയാണ്
നിലത്തു  വീഴ്ത്തിയും  ആഞ്ഞടിച്ചും നീ.
കാലവെയിൽ മഴകൾ കൊണ്ട്  നനയുമ്പോഴും 
മുടിയുലച്ചു ചുഴറ്റി കറങ്ങി ദ്രവിക്കുമ്പോഴും
ഈ കാറ്റാണ് നീ 
കാറ്റ് മായുമ്പൊൾ
ചലനം നിലക്കുമൊരു 
ഒറ്റ  കരിയില ..ഞാൻ

ഇലഞരമ്പുകൾക്കില്ല
പ്രണയമെന്നാലും
കാമാർത്ത പച്ച നിറമെന്ന ലഹരിയും ..
എന്നാലും ഉണ്ടിളം കാറ്റിനാൽ 
താനേ ചലിക്കുമീ  നോവിന്റെ  കൂട്ടായ്
ആർദ്ദമായി  എന്നും നിന്റെ ഈ  സ്നേഹം ..
കാലമുറയും മണ്ണിനുള്ളിൽ
ഒരുനാൾ നാം
ർത്ഥമഴിഞ്ഞു നേർ രേഘയാം അക്ഷരങ്ങളിൽ നിന്ന് 
മങ്ങി മാഞ്ഞു ബിന്ദുവായ്‌ ശൂന്യമായ് മായുമെന്നു
ഈ ഗൽഗദമൊരു ഉറപ്പായ് തേങ്ങുമ്പോൾ ..
അറിയുക സ്നേഹം ത്യാഗമെന്നും നീ.


കല