സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നു
പകലിന്റെ വക്കിൽ നിന്ന്
എല്ലാ വെളിച്ചവും
തൊണ്ടയിൽ കുടുങ്ങി
ഓരോ നിഴലും മരിക്കുന്നു .
ഈ നിശബ്ധത പറയുവാൻ
ഒരു ഇരുട്ട് മാത്രമേ ഉള്ളു
രാത്രി ..രാത്രി മാത്രം
പകലിന്റെ വക്കിൽ നിന്ന്
എല്ലാ വെളിച്ചവും
തൊണ്ടയിൽ കുടുങ്ങി
ഓരോ നിഴലും മരിക്കുന്നു .
ഈ നിശബ്ധത പറയുവാൻ
ഒരു ഇരുട്ട് മാത്രമേ ഉള്ളു
രാത്രി ..രാത്രി മാത്രം
പ്രപഞ്ചം നടക്കുകയാണ്
ചിലപ്പോൾ ശ്വാസകോശങ്ങളിലൂടെ
കലാപരമായി
നഷ്ടപ്രണയ രക്തമൊഴുക്കിയും ,
ചിലപ്പോൾ പതിയെ നോവിൻ പുഴ
സ്വപ്നങ്ങളിൽ നിന്ന്
ആത്മാവിലേക്കൊഴുക്കിയും ,
ചിലപ്പോൾ വേദനിപ്പിച്ചും
ചിലപ്പോൾ ചിരിപ്പിച്ചും
പ്രപഞ്ചം നടക്കയാണ് ..
ചിലപ്പോൾ ശ്വാസകോശങ്ങളിലൂടെ
കലാപരമായി
നഷ്ടപ്രണയ രക്തമൊഴുക്കിയും ,
ചിലപ്പോൾ പതിയെ നോവിൻ പുഴ
സ്വപ്നങ്ങളിൽ നിന്ന്
ആത്മാവിലേക്കൊഴുക്കിയും ,
ചിലപ്പോൾ വേദനിപ്പിച്ചും
ചിലപ്പോൾ ചിരിപ്പിച്ചും
പ്രപഞ്ചം നടക്കയാണ് ..
അപ്പോഴും
സൂര്യൻ അസ്തമിക്കുന്നു
മനസ്സിൻ പടിഞ്ഞാറ്
അദൃശ്യമാം ബോധവുമായ്
അറിയാത്ത സത്യം തേടുമൊരു
തീവ്രരാഗമായി
സൂര്യൻ അസ്തമിക്കുന്നു
മനസ്സിൻ പടിഞ്ഞാറ്
അദൃശ്യമാം ബോധവുമായ്
അറിയാത്ത സത്യം തേടുമൊരു
തീവ്രരാഗമായി
(നിനച്ചിരിക്കാതെ മായുമൊരൊ പ്രതിഭയ്ക്കും സമർപ്പണം )
2 comments:
നല്ല വരികൾ
നല്ല സമർപ്പണം
ഓരോ അസ്തമയവും നഷ്ടത്തിന്റെ, നൊമ്പരത്തിന്റെ നോവിയ്ക്കുന്ന ഓർമ്മകൾ ബാക്കിവെച്ച് കൊണ്ടാണു കടന്ന് പോകുന്നത്.
(ഒരു അക്ഷരത്തെറ്റ്.)
Post a Comment