My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, December 3, 2008

ഒരു ചീന്തു കാലം



മടങ്ങിപ്പോയി ആ വാതില്‍ തുറന്നു

ഞാന്‍ നോക്കാറേയില്ല.

എല്ലാമവിടെ ഇപ്പോഴുമുണ്ടോ എന്ന്,

ദൈവവും, വിളക്കുകളും

സത്യസന്ധമായ് സ്നേഹമറിയിച്ചു മറഞ്ഞ

സാമ്പ്രാണികളും

ഭസ്മവും ചന്ദനവും

അവിടെ ഉണ്ടാകുമൊ?

എനിക്കറിയില്ല.


ഇനിയും ഞാന്‍ തിരക്കാറില്ല.,

കാലം കൊണ്ടുപോയ പോക്കില്‍

നെഞ്ചിനുള്ളില്‍ സ്നേഹമൂതിയ

പവിത്രമാം ശംഖു തകര്‍ന്നു പോയതും ഞാന്‍

നോക്കാറില്ല.


പൊളിച്ചെറിഞ്ഞ

സ്മാരകത്തിനു മീതെ പണിത

സത്രങ്ങള്‍

സ്ഫോടനത്തില്‍ വെന്തപ്പോള്‍

തീവ്രവാദ തൂണുകള്‍ക്കിടയില്‍,

കാലത്തിനുള്ളില്‍ ,

കാറ്റു വകഞ്ഞു നീക്കി

നോക്കയായിരുന്നു ഇവിടെ

ഞാനെവിടെയാനെന്ന്.

(Drawings by kala ; acrylic on paper)

6 comments:

Rejeesh Sanathanan said...

ഒന്നും ചികഞ്ഞു നോക്കുകയോ തിരക്കുകയോ ചെയ്യാതിരിക്കുന്നതാകും നല്ലത്. ചിലപ്പോള്‍ നമുക്ക് മുന്‍പില്‍ കാണുന്ന ചിത്രം ഭീകരമായിരിക്കാം

പകല്‍കിനാവന്‍ | daYdreaMer said...

ഇഷ്ടപ്പെട്ടു...
:)

Mahi said...

വളരെ നന്നായിട്ടുണ്ട്‌ കല ഈ കവിത

Anonymous said...

തംബുരുകാവലാളായ പൂജാമുറിയിലെ നിലവിളക്കിനെ പേടിച്ചൊളിക്കുന്ന ഇരുട്ട്.
ദൈവങ്ങളുടെ മണം.
അയിത്തത്തില്‍ രൂപ എന്ന വിദേശവനിത പറയുന്ന വാക്കുകള്‍ സന്ദര്‍ഭാല്‍‍..

നഷ്ടങ്ങള്‍ ഒരുപാടാണ്..ആശങ്കകളും

ഒരു ചീന്തുകാലം ഒരു ചീത്തകാലം കൂടിയാണോ?

Sureshkumar Punjhayil said...

Nannayirikkunnu.. Abhinandanangal...!!!

Unknown said...

ഞാനെവിടെയാനെന്ന്.

ഞാനും ചോദിക്കനത് ഇതന്നെയാ..