My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, January 3, 2009

യോഗം


തിരുനെറ്റിയില്‍ നിന്നും
മുകളിലേക്കാണു
ഊഞ്ഞാലിട്ടത്.
മഴക്കാറുകള്‍ കൊണ്ടു കെട്ടി
മഴവില്ലിനറ്റത്തു നിന്നും
മുകളിലേക്കും താഴേക്കും..

കാലുകളില്‍ നനഞ്ഞ കാറ്റേല്‍ക്കെ
ഊഞ്ഞാല്‍ പടിക്കു
ചിറകുകളുണ്ടെന്നറിഞ്ഞു

നീളത്തില്‍ മുന്നോട്ടും പിന്നോട്ടും
ഊയലാടികൊണ്ടു
ജീവിക്കാന്‍ തന്നെയാണിഷ്ടം എന്നു
തെറിച്ചു പോയ
ഒരേഒരു ചിലങ്കമണിയൂം
ഉയരത്തില്‍ വച്ചു
കൈവെള്ളകളില്‍
മുത്തമിട്ടെന്നോടു പറഞ്ഞു.

അപ്പോഴേക്കും..
കാലം ഭൂഗോളം
പാ‍തി കറക്കിയിരുന്നു
ആകാശത്തില്‍ ഉലാത്തുന്ന
പകലോനും പറവകളും
മടക്കയാത്രയില്‍
ചക്രവാള പടിയും
ഇറങ്ങി നടന്നു കഴിഞ്ഞിരുന്നു...

2 comments:

yousufpa said...

ചവറുകളില്‍ നിന്നും പവിഴവും വാരിയെടുക്കാം എന്ന് മനസ്സിലായി.നന്നായി എഴുതിയിട്ടുണ്ട്.
ഭാവുകങ്ങള്‍...

Ranjith chemmad / ചെമ്മാടൻ said...

ഉരുക്കഴിച്ചെടുത്ത് ഞാന്‍ ഊരാങ്കുടുക്കിലായി....
പുതുവര്‍‌ഷത്തിലെ പുതിയ പോസ്റ്റ് തകര്‍ത്തിരിക്കുന്നു...
അമുര്‍‌ത്തമായ ഈ കാവ്യശില്പം വരും കാല വിപ്ലവത്തിന്റെ സൂചന തരുന്നു....