പനി പിടിച്ചു. ദിവസങ്ങളായ് പുതപ്പിനുള്ളില്‍.
ഒറ്റയ്ക്കല്ലോ എന്നു തോന്നി പോയി.
വേദന.. പനിയുടെ ഭാഷ. കേള്‍ക്കതെ വയ്യ.
മുഖം ഒരു മേശ പോലെ.
അതിന്റെ പുറത്തു ക്യാബേജ്ജ് നിരത്തിയ പോലെ വേദനകള്‍.
അവ ഉരുണ്ടു കൂടി നിന്നു വിങ്ങി.
അതിന്റെ കാലുകള്‍ താടിയെല്ലുകളായ് നിന്നു കഴച്ചു.
ഒരോന്നും തീവ്രം തീവ്രം എന്നു കൂകി.
അപ്പോഴാണു ഏകാന്തത എന്നൊടു കിന്നരിച്ചത്.
ഇത്രമേല്‍ ഒറ്റ്യ്ക്കു എനിക്കെന്നെ എപ്പോള്‍ കിട്ടാന്‍.. എന്ന്..?
എത സ്നേഹപ്പൂക്കള്‍ ഓര്‍മ്മ്കളായ് ചുറ്റും നില്‍ക്കുന്നുവെന്ന്..
ഒക്കെ അത് എനിക്കു കാട്ടി തന്നു.
ഇതാ...
പിങ്കു നിറ്ത്തിലെ അപ്പൂപ്പന് താടികള്‍ കൂട്ടമായ് എനിക്കു തലയിണയാകുന്നു ..
കൈകള്‍ കൂപ്പി ചരിഞ്ഞു മുഖം ചേര്‍ത്തു കാറ്റിനെയും തൊട്ടു ഞാന്‍ കണ്ണടച്ചു .
ചുറ്റും ഓര്‍മ്മകളുടെ സ്നേഹം കൂട്ടു ചേര്‍ന്നു താങ്ങി.. ഞാന്‍ മയങ്ങി.
ഉറക്കത്തില്‍
ഓരൊ വേദനെയെയും ഞാന്‍ നോക്കി, വെറുതേ നോക്കി.
അവയുടെ നിറം. ചിലതു പച്ചനിറത്തില്‍ പതിയെ പൊന്തി പൊന്തി .,
ചിലത് നീലിച്ചവ കണ്ണുകളിലേകു കുഴിച്ചുകൊണ്ട്,
ചിലതു തലയ്ക്കുമേല്‍ ചവിട്ടി പിളര്‍ന്നിട്ടു
.. പിന്നെം വെറുതേ നോക്കി കിടന്നു..
ശ്രദ്ധിക്കും തോറും അവ എന്നേം ശ്രദ്ധിച്ചു തുടങ്ങി ..
പിന്നെ പിന്നെ പതിയെ അവ ചൂളാന്‍ തുടങ്ങി
മ്.,,മ്മ്..,
എന്നെ അവ സ്നേഹിച്ചു തുടങ്ങിയോ?
വേദനയുടെ ഓരോ ബിന്ദുവിനേയും കണ്ടു .
കണ്ടൂകൊണ്‍ണ്ടിരിക്കവെ അവ മായാന്‍ തുടങ്ങി
ഓ.. !
എന്തൊരു മായം!
ഒരോ വേദനയും പൂച്ചയെ പോലെ ശരീരത്തുരുമ്മുന്നു...
ആട്ടിന്‍ കുട്ടികളെപ്പോലെ എന്റെ മുഖം ചേര്‍ന്നു നില്ക്കുന്നു
മാഞ്ഞു മാഞ്ഞു പോയ് സ്നേഹമായ് മാറുന്നു.
ഈ പനിയുടെ ഏകാന്തതയില്‍ അപരിചിതരായിരുന്ന എന്നെയും
പിന്നെ എന്നോടൊത്തുള്ള
ഓരോ പോക്കുവരവുകളെയും കണ്ടു.
രക്താണുക്കളും രോഗാണുക്കളും പരസ്പ്പരം വിഴുങ്ങി. കട്ടിലില്‍ ഞാന്‍ തിളച്ചു തുടങ്ങി.
എന്റെമേല്‍ പല മത്സരങ്ങളും നടന്നു. പല ഫല പ്രഖ്യാപനങ്ങളും.,
നെഞ്ചിലൂടെ എത്ര ഓട്ടമത്സരങ്ങള്‍..
ആരു ജയിച്ചലും തോറ്റാലും പനിപിടിക്കുമ്പോള്‍ ഞാനൊരു മൈതാനമാണ്.
അതിലെ കാഴ്ച്ചക്കാര്‍ക്കൊപ്പം ഞാന്‍ വേദനകളെ എണ്ണി എണ്ണി
പ്രിയപെട്ട ചങ്ങാതിമാരാക്കുന്നു.

5 comments:
പനിക്കവിത കൊള്ളാം
Good one
"ആരു ജയിച്ചലും തോറ്റാലും പനിപിടിക്കുമ്പോള്‍ ശരീരം മൈതാനമാണ്" നല്ല നിരീക്ഷണം. അടുത്ത പനി വരട്ടെ എന്നിട്ട് വേണം ഇതൊന്നു റീകണ്‍ഫേം ചെയ്യാന്‍ .
നല്ല ഭാവന !!
"കട്ടിലില്‍ ഞാന്‍ തിളച്ചു തുടങ്ങി.
എന്റെമേല്‍ പല മത്സരങ്ങളും നടന്നു.
പല ഫല പ്രഖ്യാപനങ്ങളും.,
നെഞ്ചിലൂടെ എത്ര ഓട്ടമത്സരങ്ങള്‍..
ആരു ജയിച്ചലും തോറ്റാലും
പനിപിടിക്കുമ്പോള്‍ ഞാനൊരു മൈതാനമാണ്.
അതിലെ കാഴ്ച്ചക്കാര്‍ക്കൊപ്പം
ഞാന്‍ വേദനകളെ എണ്ണി എണ്ണി
പ്രിയപെട്ട ചങ്ങാതിമാരാക്കുന്നു."
എന്തായിത്? ഒരു പനിയിങ്ങനെ കാച്ചിക്കുറുക്കി
കവിതയില്‍ തിളയ്ക്കുന്നുവോ? അവിശ്വസനീയം!!!
Post a Comment