ഇനിയും വൃത്തിയാകാത്ത
ഒരു പായല്‍ ഗോളം,
ജ്വലിച്ചു തീരാത്ത മറ്റൊന്നു
തണുത്തു തണുത്തെന്നു
അകലത്തൊരുവള്‍,
കണ്ണുകണുന്നില്ലെന്നു
ഇരുട്ടില്‍
ചിമ്മി തപ്പി അനേകങ്ങള്‍.,
എല്ലാം കണ്ടും കേട്ടും ക്ഷയിച്ചും പുഷ്ടിച്ചും
വിളറി വെളുത്ത പ്രിയമുള്ള മറ്റൊരുവള്‍
ഇരുണ്ട നിര്‍വികാരതയില്‍
എല്ലാറ്റിനെയും പൊതിഞ്ഞിട്ടുണ്ടെന്നു
കറുകറുത്തൊരു കടലാസ്സ്..
ഇനി ഈ ചിത്രം ഒന്നു തൂക്കിയിടണം
അതിനു സ്ഥലം നോക്കുമ്പോഴാണു
പായല്‍ ഗോളത്തിന്റെ
ഇറമ്പത്തു നിന്നും
പല കൃമി വിളികള്‍
കൊല്ലും .! വെട്ടും.!
യുദ്ധം,,! ബോബ്...!
ബ്രഷിന്റെ തുമ്പ് കൊണ്ട്
ഇത്തിരി ചോപ്പും കറുപ്പും
ഒന്നു കുത്തുമ്പോ തീര്‍ന്നു ....
ആകാശത്തിനുമേല്‍
രാപ്പകലുകളെ തൂക്കുന്ന ജോലി..
8 comments:
ഹായ് ശ്രീകല,
കവിത വായിച്ചു.നന്നായിട്ടുണ്ട്.ഇനിയും എഴുതണം.......
സുനില്‍ ജയിക്കബ്ബ്,ചിറ്റഞ്ഞൂര്‍
ബ്രഷിന്റെ തുമ്പ് കൊണ്ട്
ഇത്തിരി ചോപ്പും കറുപ്പും
ഒന്നു കുത്തുമ്പോ തീര്‍ന്നുവെന്ന് ജീവിതത്തെ എത്ര രസമായിട്ടണ് നിസാരവത്കരിക്കുന്നത്.നിന്റെ ഒരുപാട് ഇഷ്ടത്തോടെ നോക്കികോണ്ടിരിക്കുന്നു
നിന്റെ ശൈലിയെ
പൂക്കളില്‍ നിന്നും സുഗന്ധം....കവിതയില്‍ നിന്നും.......
നല്ല കവിത...
ഇടയ്ക്കെപ്പോഴോ ഒഴുക്ക് ഇല്ലാതാകുന്നുണ്ടോ..?
ആശംസകള്‍..
sunil, mahi mahi,hena,hanllalath.,
nandiyum snehavum ariyikkunnu..
ബ്രഷിന്റെ തുമ്പ് കൊണ്ട്
ഇത്തിരി ചോപ്പും കറുപ്പും
ഒന്നു കുത്തുമ്പോ തീര്‍ന്നു ....
വളരെ ഇഷ്ടമായി..
വളരെ അതികം ഇഷ്ടപ്പെട്ടു.
Post a Comment