ഞാനുറങ്ങുകയാണ്
എന്നില്‍ ജലമുറങ്ങുന്നുണ്ട്
മുകള്‍പരപ്പുചേര്‍ന്നു ജലത്തില്‍
മുടി പന്തലിച്ചുഴലുലയുന്നു
പാതി മുങ്ങിയ മുഖം
മലര്‍ന്നാകാശം മണക്കുന്നു
നെഞ്ചില്‍ വിടര്‍ന്ന താമര
വേരാഴ്ത്തി താഴേക്കു പോയിട്ടുണ്ട്
ഞാന്‍ സമാധിയിലാണ്
എന്നില്‍ ജലം സമാധിയിലാണ്
താഴ്ത്തട്ടില്‍ മല്‍ത്സ്യകുഞ്ഞുങ്ങള്‍
കൂത്താടികള്‍,
ഉല്പത്തിയില് മുരടിച്ച ഏകകോശജീവികള്‍
തവിട്ടു നിറത്തില്‍ തിരക്കിടുന്നു.
ഉടലെടുക്കാത്ത മനസുകള്‍
മുകളിലേക്കു കുമിളകള്‍ ഉയര്‍ത്തുന്നു
ഇളം വയലെറ്റിന്റെ നേര്‍ത്ത ഗന്ധം
ശിരസ്സില്‍ നിന്നും കാലടികള്‍ തൊടുന്നു
ചുറ്റും പച്ചപ്പ്
ഓര്‍മ്മകള്‍ കഥകള്‍, കാലങ്ങള്‍
കോര്‍ത്ത് കോര്‍ത്ത്..
ബന്ധമോക്ഷം കാത്തു
തുളുമ്പുന്നുണ്ട്...
അപ്പോഴും ഞാന്‍ സമാധിയിലാണ്
എന്നില്‍ എല്ലാ ജലവും സമാധിയിലാണ്.
6 comments:
എപ്പോഴാ സമാധിയില്‍ നിന്നും ഉണരുക
പാതി മുങ്ങിയ മുഖം
മലര്‍ന്നാകാശം മണക്കുന്നു
നെഞ്ചില്‍ വിടര്‍ന്ന താമര
വേരാഴ്ത്തി താഴേക്കു പോയിട്ടുണ്ട്
നല്ല വരികള്‍
നെഞ്ചില്‍ വിടര്‍ന്ന താമര!
നല്ല ചിന്ത !
വരികളും ഇഷ്ടമായി !
NALLA NALLA POST.
Work from home India
Post a Comment