അതിങ്ങിനെയായിരുന്നു :
വെയില് ചിറകു മുളച്ച കാക്കളെ
പോലെ ഒരിടത്തും ഇരിക്കാത്ത
പകലുകള്‍
ഇടതു ചെവിയില്‍ നിന്നും വലതിലേക്കും,
വാക്കുകള്‍ എല്ലാം
കണ്ണിനും മനസ്സിനും ഇടയില്‍ നിന്ന്
പരതി കിട്ടിയവ പകര്‍ത്തി
നാവിനു കൊടുത്തുകൊണ്ടുമിരുന്നു.
കാറ്റ് കൂട്ടം കൂടി മരച്ചോട്ടില്‍ നിന്നും
അവളെ ഇടനാഴികളിലേക്ക് ഇറക്കി വിട്ടു
മുകളറ്റം മുതല്‍ താഴറ്റം വരെ
ഒക്സിജെന് തിരഞ്ഞ മൂക്കും
ആദ്യത്തെ മിടിപ്പ് മുതല്‍ എന്നും
സ്നേഹം തിരഞ്ഞ ഹൃദയവും
ചൂലിനെയും പത്രങ്ങളെയും തീയിനെയും
മാറി മാറി തൊട്ടു നടക്കയായി
അങ്ങിനെ
ഒരുദിവസം
അവള് ഉണക്കാനിട്ട വസ്ത്രങ്ങളില്‍
കിടന്നു ഉറങ്ങിപ്പോയി
അന്നാണ് അയാള്‍ അവളെ
മേശമേല്‍ കിടത്തി നെഞ്ചില്‍നിന്നും കാലറ്റം വരെ
ചുളിവു മാറ്റാന്‍ ഇസ്തിരി ഇട്ട്
മടക്കി അലമാരയില്‍ വച്ചത്
മറ്റു വസ്ത്രങ്ങള്‍ എല്ലാം
ഓരോരോ സ്ത്രീകള്‍ ആയിരുന്നു
എന്ന് ഒരേ പൂട്ടിനുള്ളില്‍ ഒതുങ്ങവേ
അവള് അറിഞ്ഞു .
എന്നിട്ടും .,
അയയില്‍ ഞാന്ന മറ്റു വിഷയങ്ങളെ കുറിച്ച്
അപ്പോഴും അവള് മനസ്സില്‍
പരീക്ഷയെഴുതി കൊണ്ടിരുന്നു..
പടികള്‍, പൊടികള്‍ ,മുറ്റം ,കൊഴിഞ്ഞ ഇലകള്‍
അടഞ്ഞ ജനാലകള്‍ ,ചിലന്തി വലകള്‍....എന്നിങ്ങനെ .
2 comments:
Kala enikishtapettu
sona,,. mahi ., abhipraayathinu
ente santhosham, nandi...
Post a Comment