നിഷേധം
പുറത്തേക്കെറിഞ്ഞ
വിത്തുകള്‍ ഓരോന്നും
വേണ്ടായിരുന്നു വേണ്ടായിരുന്നു
എന്ന് വേരിറക്കി മാമരങ്ങളായി വളര്‍ന്നു
വിനിമയം
നോക്കൂ...
ഒരുവരി മാത്രം
ഒരു വാചകം.,
നമുക്ക് മാറ്റുരച്ചിടാം
നിന്റെയും എന്റെയും
കലി
ഇപ്പോള്‍ എനിക്ക് കലിയാണ്
കറുത്ത അടുപ്പ് കല്ലുകളുടെ കലി.
അവസാനം
ഒരു ഇലയുടെ നിഴല്‍ മാത്രം ഞാനെടുക്കുന്നു
പിന്മഴ
വായുവും ജലവും ചേരുമിടത്തൊരു
മേഘമിരുന്നു പുരമേയുന്നു
ഇടര്‍ച്ച
നടക്കുമ്പോള്‍ പലപ്പോഴും
ജന്മങ്ങള്‍ക്ക് മുന്‍പും പിന്പുമെന്നു
കാലിടറുന്നു .
5 comments:
നന്നായിട്ടുണ്ട്, പ്രത്യേകിച്ച് നിഷേധവും ഇടർച്ചയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
Sri said
ആറ് ഉമ്മകള്‍.
ശ്രീനാഥ് ,സലാഹ്, നന്ദിയും സന്തോഷവും...
സെറീനാ... :)..
കുഞ്ഞു വരികള്‍ , പക്ഷെ ഒരുപാടു കാര്യങ്ങള്‍ വെളിപെടുത്തുന്നു.....
പക്ഷെ ഫോണ്ട് ഒന്നു ശ്രദ്ധിച്ചാല്‍ കൊള്ളാം , വായിക്കാന്‍ എളുപ്പമാവും.
Post a Comment