ഇത് മനുഷ്യരുടെ മനസ്സിന്റെ ഏതു കോണില്‍ നിന്നാണ് ചാടി വരുന്നെതെന്ന് ചിലപ്പോള്‍ അത്ഭുതം തോന്നും. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ റോഡിലൂടെ, ബസ്സിലൂടെ സഞ്ചരിക്കുമ്പോള്‍ കാണാത്തൊരു ഭാവം..,
പലപ്പോഴും എതിരെ പെട്ടുപോയവനെ വിഷണ്ണനായി കാണാനാണിവര്‍ക്കിഷ്ടം. തന്റെ മുന്നില്‍ വന്നവന് മറ്റൊരു വഴിയും തല്ക്കാലം ഇല്ലെന്ന ബോധ്യത്തില്‍ നിന്ന് പുറകില്‍ വാലും നീണ്ടകാലും ഇളിച്ച പല്ലുകളും മുളയ്ക്കുന്നിവര്‍ക്കു. പിന്നെ കടിഞ്ഞാണിട്ടു.. ഞാന്‍ തല്ക്കാലം നിങ്ങളെ തിന്നുന്നില്ലാ, വിടുന്നു എന്ന ഭാവത്തില്‍ ഭരണം തുടങ്ങുകയായി.
എവിടെ എന്നില്ല , ഇവര്‍ക്ക് അധികാരം കിട്ടിയാല്‍ അവരറിയാതെ ഈ ബാധ അവരില്‍ കൂടും.
റ്റീച്ചര്‍മാരായൊ, എച്ചെമ്മാരായൊ, പ്രിന്‍സിപ്പല്‍മാര്‍, പ്യൂണ്മാര് മറ്റു ഗുമുസ്തന്മാര്‍, കണ്ടക്ടര്‍മാര്‍, കാവലാളന്മാര്, നെര്‍ഴ്സ്സു ഇവരിലെല്ലാം പൊതുവേ ഈ കുതിരകളെ കാണാം.
കഴിഞ്ഞ ദിവസം ഒരു കുതിരവന്‍ ഭാവം പൂണ്ടു നില്‍ക്കെ അതു വഴി പോകേണ്ടി വന്നു.
സ്കൂള്‍ ആണു രംഗം.
വരാന്ത.... അകത്തു പഠനം നടക്കുന്ന ക്ലാസ്സുകള്‍. പുതിയ അഡ്മിഷന്. കുട്ടികളും രക്ഷകര്‍ത്താക്കളും പുസ്തകം വാങ്ങാന്‍ വരുന്നുണ്ട്. അപ്പോഴാണു രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും കയറേണ്ട മുറിയുടെ മുന്നില്‍ വാതില്‍ തടഞ്ഞു നിന്നു പ്രകടനം.
ഏഴു എട്ടു കുട്ടികള്‍ കിടു കിടു എന്നു നില്ക്കുന്നു.
മുന്നില്‍ മുപ്പതു വയസ്സു തോന്നിപ്പിക്കുന്ന റ്റിപ് റ്റോപ് അദ്ധ്യാപകന്. കയ്യില്‍ ചൂരല്‍. എഴുന്നു നില്ക്കുന്ന മുടി. കടിച്ചു പിടിച്ച കാലുകള്‍... ഭഗവാനേ.., തുറിച്ചു നോട്ടം..
കടുകു വലിപ്പമുള്ളതും, കരടി വലിപ്പമുള്ളതുമായ പത്താം ക്ലാസ്സ് കുട്ടികള്‍ മുന്നില്‍ കൈ നീട്ടി നില്പ്പൂ..
ശ്ശീ.....ല്‍...
വായുവിലൂടെ അടി താഴേയ്ക്ക്, സ്കൂള്‍ മുഴങ്ങി.
കണ്ടപ്പോള്‍ തന്നെ ഞെട്ടി.
കുട്ടികളെ ശിക്ഷിക്കാമോ വേണ്ടയൊ .. അതു മറ്റൊരു കാര്യം. വാതിലിനു മുന്നിലൂടെ അകത്തേക്കു പ്രവേശിക്കാനെത്തിയ ഞങ്ങള്‍ പരുങ്ങി.അമ്മയും മകനുമാണ്.അദ്ധ്യാപകന് വഴി മാറുന്ന ലക്ഷണമില്ല. ‘ഈ ക്ലാസ്സിലാണോ പുസ്തകം വിതരണം ചെയ്യുന്നത്? ‘ എന്റെ പകച്ച പൂച്ച ശബ്ദം. അയാള്‍ ഒന്നു ഇരുത്തി നോക്കി. കണ്ണാടിക്കു മുകളിലൂടെ...എന്നിട്ട് വഴി മാറുന്ന പോലെ ഒന്നു ഭാവിച്ചു തന്നു.
ഞങ്ങള്‍ എങ്ങനെയൊ അകത്തു കയറി.
പുതിയ അഡ്മിഷന് പയ്യന് അതോടെ വിഷണ്ണനായി.
അകത്തു രണ്ടു മൂന്നു റ്റീച്ചര്മാര്. ഞാന്‍ അവരോടു ചോദിച്ചു “ഇതെന്താ ഇങ്ങനെ തല്ലുന്നത്?’“
“അതു കുറ്റം ചെയ്തവരെ ക്ലാസ്സില്‍ നിന്നു ഹെട്മാസ്റ്ററുടെ അടുത്തു കൊണ്ടു വന്നതാണു.” അവരുടെ മറുപടി.
ഞാന്‍ പറഞ്ഞു“ഹോ എനിക്കു കൂടി തല്ല് കിട്ടുമെന്നു തോന്നിയല്ലോ”
അവര്‍:“ഇന്നു ന്യൂ അഡ്മിഷന് അല്ലേ? ഇതു കണ്ടാല്‍ പുതിയ കുട്ടികള്‍ വാല് പൊക്കില്ല.”
ഹോ അപ്പോ പ്രകടനമാണല്ലേ.. വേദന അനുഭവിക്കുന്ന കുട്ടികളില്‍., കണ് നിറഞ്ഞു നില്ക്കുന്ന കുറ്റവാളികളില്‍., പ്രയോഗമാണല്ലെ..? ..
പരസ്യമായി വരാന്തയില്‍, പുതിയ അഡ്മിഷന് ..രക്ഷകര്‍ത്താക്കളുടെ മുന്നില്‍..
അല്ലേലും ചില സാറന്മാക്കൊരു ഭാവമുണ്ട്., കുട്ടികള്‍ മാര്‍ക്കു വാങ്ങാന്‍ മാത്രമുള്ളവരാണെന്നും, അതിനു കഴിയാത്തത് ., ഈ രക്ഷകര്‍ത്താക്കള്‍ എന്ന ജ്ന്മങ്ങളുടെ കുറ്റമാണെന്നും. ടോക്ടറോ എഞ്ജിനിയറോ ആക്കാന്‍ കഴിയാത്ത., 98 % മാര്‍ക്കു വാങ്ങാത്ത. അവജ്ഞര്‍മാരെ ഞങ്ങള്‍ക്കു വേണ്ടാ എന്നു അവര്‍ വക്രമുഖം കാട്ടുന്നു.,(അവരുടെ ദൃഷ്ടിയില് ‘റ്റീച്ചര്‍മാരാകാന്‍‘ മാത്രം കഴിഞ്ഞ) ഇവര്‍ പരമ പുഛത്തോടെ ആ പാവങ്ങളെ കൈകാര്യം ചെയ്യുന്നു.
എന്തെല്ലാം ഘടകങ്ങള്‍ ചേര്‍ന്നാണു ഒരു കുട്ടി ത്തം, കുട്ടി, വിദ്യാര്‍ത്ഥി,മത്സരാര്‍ത്ഥി,എന്നിങ്ങനെ രൂപാന്തരം വരുന്നത്? പിഞ്ചുമനസ്സുകളുടെ പുറത്തെല്ലോ ഒക്കെയും കുതിച്ചു ചാടുന്നത്.
ഓരോ പീരീഡും മനസ്സുകള്‍ കൈയ്യിലെടുത്ത്, പിച്ചി, തൊലിച്ച്, കുത്തിവയ്ച്ചു , ശരിയായി പായ്ക്ക് ചെയ്തു കൊടുക്കും എന്നു ബോര്‍ഡ് തൂക്കുന്ന കാലം ഇനി എന്നാണാവോ ഭഗവാനേ .................................
ഇതാണു സ്റ്റ്രിക്റ്റ് ..strict....സ്കൂളുകള്‍.....
5 comments:
ഇക്കാലത്തും ഇത്തരം അധ്യാപകർ ഏറെയുണ്ട്, ഒരു കുട്ടിയും ശിക്ഷിച്ചതു കൊണ്ട് കാര്യമില്ല എന്നവർക്ക് അറിയില്ലായിരിക്കാം, അല്ലെങ്കിൽ അറിഞ്ഞിട്ടും റ്റെററൈസ് ചെയ്യുന്നതായിരിക്കാം. ഈ കാടത്തത്തെക്കുറിച്ച് നന്നായി എഴുതിയിരിക്കുന്നു, കല!
നമ്മുടെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് വളരെയേറേ
ചിന്തിക്കുകയും മാറ്റം വരുത്തുകയും ചെയ്യപ്പെടേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു എന്നു തോന്നുന്നു.
വിദ്യാഭ്യാസം വെറും തൊഴില്‍ തേടലിനുള്ള ഉപാധി മാത്രമാകുന്ന
ഒരു അവസ്ഥ്യയില് , മറ്റൊരു തൊഴിലും കിട്ടാതെ വരുന്നവരുടെ
തൊഴിലായി ചിലരെങ്കിലും അധ്യാപനത്തെ കാണുന്നുണ്ട്.
മാനേജ്മെന്റ് സ്കൂലുകളിലെ കുറഞ്ഞ വേതനത്തില്‍
ജോലിചെയ്യേണ്ടിവരുന്ന അദ്ധ്യാപകവെഷങ്ങളും, സര്‍ക്കാര്‍
സ്കൂളിലെ രാഷ്ടീയ അദ്ധ്യാപക തൊഴിലാളികളും ചേര്‍ന്ന്
ഒരു സേവനം എന്ന നിലയില്‍ നിന്നും ഒരു തൊഴില്‍ എന്ന നിലയിലേക്ക്
ഈ മേഖലയെ തരം താഴത്തിയനിലയ്ക്ക് വേറെന്താണ് പ്രതീക്ഷിക്കാനാവുക.
നല്ല ചിന്തകള്‍ക്ക് ഒരു സലാം...
മനോഹരമീയെഴുത്തിന്റെ തീരം
ഇത് ഒക്കെ പുതിയ അറിവാണ് ..അങ്ങയെ ഒക്കെ ഉണ്ടോ ?
എന്തോ കാലത്തിന്റെ ഒരു പോക്ക് ....
പുതിയ കാലത്തിനനുസരിച്ച് കോലം മാറുന്ന നമ്മുടെ ശിക്ഷണ രീതിയിലും മാറ്റം അനിവാര്യം.
Post a Comment