My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Sunday, November 21, 2010

അഴിവ്.







ഞാ‍നെന്നെ കടല്‍ക്കരയില്‍  കൊണ്ടു വച്ചു,
കടല്‍കാക്കകളൊട് കല്പിച്ചു
വേരോടിപ്പോയ പ്രണയം
ഓരോന്നായി കൊത്തിയെടുക്കുവാന്‍

അവ ഊരി മാറുന്ന നോവില്‍
കളഞ്ഞുകിട്ടിയൊരുപാട്ടില്‍
തിരകളെ തൊട്ടു തൊട്ടു കണ്ണടച്ചു കിടന്നു.
ഒരു നൂല്പന്തെന്നപോല്‍  അഴിഞ്ഞു
അഴിഞ്ഞു ശൂന്യമാകുന്നതറിഞ്ഞു..

തിരകളില്‍ പെട്ട്
അടിഞ്ഞുവന്നൊരൊഴിഞ്ഞ ശംഖില്‍
ഒഴുകിയിറങ്ങാന്‍ അതിനാലെനിക്കായി.
മണല്‍ തെറിപ്പിച്ചു ഓടി നടന്നഞണ്ടിന്റെ
ചുവന്ന് കണ്ണുകളില്‍ നോക്കി ചിരിക്കാന്‍
കുമിള്‍ പൊട്ടും തിരമണ്ണില്‍ചുണ്ടമര്‍ത്താന്‍
കടലെമ്പാടും അലിയാന്‍
ഒരു കുടത്തില്‍ ഭസ്മമായി
വരും ഞാനുമൊരിക്കല്‍ എന്നു
ജലത്തോടടക്കം പറഞ്ഞു മുങ്ങിക്കളിച്ചു
സ്നേഹം പുണര്‍ന്നു പൊട്ടിച്ചിരിക്കാന്‍
അതിനാലെനിക്കായി.

4 comments:

Anonymous said...

veedu kaathirippinte adayaalamaanu

ശ്രീനാഥന്‍ said...

ചെറിയ പ്രണയങ്ങളുടെ നൂൽ‌പ്പന്തുകളഴിഞ്ഞപ്പോൾ, പ്രണയത്തിന്റെ കടലിലലിഞ്ഞുവോ കല?

Anonymous said...

പ്രണയം കൊത്തിയെടുക്കാന്‍ കഴിയില്ല എന്ന് മനസ്സിലായി...നല്ല കവിത..ആശംസകള്‍...

എന്‍.ബി.സുരേഷ് said...

സ്വപ്നാത്മകം, ധ്യാനാത്മകം, കാവ്യാത്മകം, പെണ്ണിന്റെ ഉടലുയിരിനാൽ ത്വരിതപ്പെട്ടത്.

ബ്ലോഗ് മീറ്റ് സ്മരണികയിലേക്ക് ഈ കവിത എടുക്കുന്നു.