My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Tuesday, November 23, 2010

പ്രപഞ്ചസ്നേഹം vs പ്രണയം




എപ്പോഴുമവള്‍ സന്തോഷത്തിലായിരുന്നു
അവനു സംശയമായി
അവളെ വീട്ടു തടങ്കലിലാക്കി.

അവിടെ അവള്‍ ചെടിളോടും
പൂഴിയോടും പൂക്കളോടും ചിരിച്ചു.
അതോടെ അവള്‍ മുറിയില്‍ അടയ്ക്കപ്പെട്ടു
അവിടെ
പല്ലികളും ചുവരടയാളങ്ങളും അഴികളും
അവളോടു സല്ലപിച്ചു

കണ്ണുകെട്ടി കട്ടിലില്‍കെട്ടിയിട്ടപ്പോളവള്‍
പുഞ്ചിരിച്ചതു ശ്വാസത്തോടായി
കാണാ‍തെ കേള്‍ക്കാതെ
പ്രണയമായിരുന്നോരോന്നിനോടും

തണുത്ത കാറ്റ് ശ്വാസകോശത്തില്‍
ചുംബിച്ചിരുന്നതും
വീണു പൊട്ടിച്ചിരിച്ചതും
പിന്നെ രാവു വന്നു മുടിയിഴകളില്‍
നിറയുന്നതും അറിഞ്ഞു ശാന്തമായ് ശയിച്ചു

അതിനാല്‍ പ്രണയരോധത്തിനായ്
അവന്‍ അവളെ ശ്വാസം മുട്ടിച്ചു കൊന്നു
പക്ഷേ അപ്പോഴുമാചുണ്ടുകള്‍
ആകാശത്തോടു പുഞ്ചിരിച്ചു കൊണ്ടിരുന്നു.

7 comments:

SUJITH KAYYUR said...

varikal nannayi.avasana varikal manassil maayaathe kidakkunnu. aashamsakal.

ശ്രീനാഥന്‍ said...

സങ്കുചിത പ്രണയങ്ങളെ നിഷ്കരുണം നിരാകരിച്ച് വിശ്വപ്രേമത്തിന്റെ അമ്പാസഡറാവുകയാണ് കവി ഈ കവിതയിൽ എന്ന് നിരൂപകൻ.

binu said...

congrats

വി കെ ബാബു said...

പ്രണയം ഒരു തടവറയാക്കുന്നവര്‍ക്കെതിരെ ഒരു പ്രണയകവിത

വി കെ ബാബു said...

പ്രണയം ഒരു തടവറയാക്കുന്നവര്‍ക്കെതിരെ ഒരു പ്രണയകവിത

ശ്രീജ എന്‍ എസ് said...

ലോകത്തെ പ്രണയിക്കാം. ചുറ്റുപാടുമുള്ള പൂവിനേയും പൂമ്പാറ്റയെയും പുല്‍ക്കൊടിയെയും പ്രണയിക്കാം.അത് ഒരാളിലേക്കു മാത്രം ഒതുങ്ങുമ്പോള്‍ ആണ് ദുഃഖം ആകുന്നതു അല്ലെ..

souhritham said...

വളരെ നല്ല കവിത
ഇനിയും നന്നായി എഴുതട്ടെ