പാതി ദൂരം കഴിഞ്ഞുവോ
പാതി വാക്കും
പാതി നോക്കും
പാതി മിടിപ്പും
പാതി തുടിപ്പും കഴിഞ്ഞുവോ?
പാതി നോവും
വെറുപ്പും സ്നേഹവും
കഴിഞ്ഞോ?
ഇരുപാതിയുമെടുത്തഛനുമമ്മയ്ക്കും
തിരികെക്കൊടുത്തോരിന്നെലകള്‍
മാഞ്ഞു.
പാതി മുഖങ്ങളും
നരച്ചദൃഷ്ടികളും
തളര്‍ന്ന നടകളും
മാഞ്ഞു
പൈതല്‍ നുണഞ്ഞ മുത്തങ്ങളും
ചേര്‍ത്തുറങ്ങിയ രാവുകളും
പാതി ദൂരമായൊ?
ഇനിയെത്ര നടപ്പുണ്ടു
ദൂരെ എന്റെ ശയനമണല്പുറ്റിന്‍
പുറമെത്താന്‍,
നീ വേണമെന്നുമരികെ
അന്നുമിന്നും
വളര്‍ന്ന കൈപിടിച്ചു കുട്ടികള്‍ക്കൊപ്പം
നാം നടക്കുന്നിനിയും.
പാതി ദൂരമായില്ല
എത്രയോ കാതമുണ്ട്
നമുക്കു നടക്കേണം
ദൂരമെത്രെയെന്നാലും
മതിയാവില്ല നിന്റെ യൊപ്പമീ യാത്ര..
6 comments:
nannayitund..
ഒപ്പം നടക്കുക, എല്ലാം പങ്കുവെച്ച്, എല്ലാം അനുഭവിച്ച്, കവിത നല്ലൊരു കുടുംബചിത്രം തരുന്നു!
:)
kollaam
" Mathiyaavilla ee yaathra "
ഓ എൻ വിയുടെ ശാർങ്ങക പക്ഷികൾ എന്ന കവിത പോലെ
കവിത ഒരു യാത്രയും
യാത്ര ഒരു കവിതയും ആവുന്നു.
പാതി നടന്നും
പപ്പാതി നടന്നും
തുണയ്ക്കുന്നു.
കവിത ഒന്നു കൂടി മുറുക്കാമായിരുന്നു.
നന്ദി
രാമൊഴി,ശ്രീ,സൊണ,സ്വപ്നമേ,സുജിത്തേ, സുരേഷേ.., നന്ദി..,
Post a Comment