(ഒരു ദിവസം സൂര്യനും, അവളും, നിഴലും, നിഴലിന്റെ നിഴലും)
നിഴലുകളെല്ലാം ഒത്തു കൂടി
ഒരു മൈതാനത്ത്.
അവിടം ഇരുട്ടായി.
നിഴല്‍ കാല്ച്ചുവട്ടില്
നിന്നും അടര്ന്നപ്പോള്
നിഴലില്ലാത്ത വെളിച്ചത്തെ
ഞാന്‍ ഭയന്ന് തുടങ്ങി.
വെളിച്ച പൊട്ടുകള്‍ മറുപുറത്ത് ഒത്തുകൂടി
സമ്മേളനശേഷം നീണ്ട നിശബ്ധതയായിരുന്നു
നിഴല്‍ നഷ്ടപെട്ട വെളിച്ചങ്ങള്‍ ദുഖിതരായിരുന്നു
മടക്കയാത്രയില്‍ അവര്‍ ഇരുണ്ട മൈതാനത്ത്
എല്ലാ നിഴലുകളും
കമഴ്ന്നു കിടന്നു കരയുന്നത് കണ്ടു
ചിലവ നിശലരായ് കഴിഞ്ഞിരുന്നു
എന്റെ നിഴലും ഞാനും
ഇത്തിരി ഇരുട്ടും വെളിച്ചവും
കട്ടെടുത്തൊരു
നൃത്തമെന്ന സ്വപ്നത്തിലേക്കു വീണു..
13 comments:
നിഴല്‍ കാല്ച്ചുവട്ടില്
നിന്നും അടര്ന്നപ്പോള്
നിഴലില്ലാത്ത വെളിച്ചത്തെ
ഞാന്‍ ഭയന്ന് തുടങ്ങി.
nalla lines
Kollam
നന്ദി സ്വപ്നമേ , സുനിലേ., :)
നിഴലില്ലാത്ത വെളിച്ചം.
വെളിച്ചമില്ലാത്ത നിഴൽ.
അർദ്ധനാരീശ്വരരൂപമാണോ നിഴലും വെളിച്ചവും?
ഒന്നായിരിക്കുന്നതിനെ വേർപിരിക്കുമ്പോൾ
ഉണ്ടാകുന്ന അസ്തിത്വപ്രതിസന്ധി?
വേദനയ്ക്കും യാതനയ്ക്കും ഒരു ദാർശനികകാരണം.?
ഒന്നിച്ചിരുന്നതെല്ലാം രണ്ടാവുമ്പോഴുണ്ടാകുന്ന ഇണ്ടൽ അല്ലേ.
ചില വാക്കുകളിലെ അക്ഷരത്തെറ്റുകൾ തിരുത്തുമല്ലോ.(നിശബ്ദത എന്ന് ശരി)
കൊള്ളാല്ലോ..
nalla varikalaanu.aashamsakal.oppam,happy new year
നന്നായിട്ടുണ്ട്.
valare nalla shramam...
aashamsakal
നിഴലും നിലാവും
ഞാനും, പിന്നെ
കറുപ്പും വെളുപ്പുമാല്ലാത്ത
കുറെ അക്ഷരങ്ങളും,
നിഴലില്‍ നഷ്ടപെട്ടത് ഞാനും,
നിലാവില് കൂടൊഴിഞ്ഞു പോയത്
മനസ്സില്‍ നിന്നും കുറച്ചു പ്രതീക്ഷകളും.
കവിത നന്നായിരിക്കുന്നു,
ആശംസകള്‍.
നല്ല കവിത കൂട്ടുകാരി
“”എന്റെ നിഴലും ഞാനും
ഇത്തിരി ഇരുട്ടും വെളിച്ചവും
കട്ടെടുത്തൊരു
നൃത്തമെന്ന സ്വപ്നത്തിലേക്കു വീണു..“” + കൊള്ളാം. ഇഷ്ടമായി വരികള്‍. ഭാവുകങ്ങള്‍....
greetings from trichur
nandi ellaarkkum..
നല്ലത് നിഴലിനെ ഓര്‍ക്കാന്‍ ചിലരെങ്കിലും ഉണ്ടാലോ
നല്ല ആശയം
Post a Comment