1.നിശ്ചലം
മുകളിലേക്ക് മാത്രമെന്നു ശാഖകളും
താഴേയ്ക്കെന്ന് എല്ലാവേരുകളും
നടുവില്‍ എവിടെ ഞാനെന്നോരോ
വൃക്ഷമാനസവും
2.നേരവും നീയും..
എല്ലാം ഇതളുകളാണ്, കൊഴിഞ്ഞു പോകുന്നവ.
3.ബുദ്ധന്
കണ്ണടച്ചകത്തേയ്ക്കുള്ള യാത്രയ്ക്ക്
ആഴമേറെയെന്നു ചുണ്ടിലെ പുഞ്ചിരി.
4.മറവി
എന്നും പോകേണ്ടിയിരുന്നത്
മുകളിലേയ്ക്ക് മാത്രമായിരുന്നു
നേരെ മുകളിലേയ്ക്ക്..
പക്ഷേ വഴികളെല്ലം
വശങ്ങളിലേയ്ക്കു മാത്രം.
പടര്‍ന്നു പന്തലിച്ചവ
തിരികെ കോര്‍ത്തു നിന്നേടത്തു
തന്നെ
കൊഞ്ഞനം കുത്തുന്നു.
മുകളിലേക്കൊരു നടപ്പാത
എന്നും മറക്കപ്പെടുന്നു.
2 comments:
മനോഹരം..
മനോഹരം...
Post a Comment