My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, October 15, 2016

ഒളിച്ചിരിക്കാന്‍.

ഒളിക്കുമ്പോൾ വലിയ ഗുഹയേക്കാള്‍
ഇഷ്ടം
ഏറ്റം ചെറിയ ഇടമാണ്.
ഒരു നൂലിഴയോടൊപ്പം
ഇഴുകുന്ന,
കസേരയുടെ മറവില്‍
പതുങ്ങുന്ന,
അലമാരയ്ക്കുള്ളില്‍
ഉറങ്ങുന്ന,
മരപൊത്തുകളില്‍ കളിക്കുന്ന,
മണ്‍തരികളില്‍ ഞെരുങ്ങുന്ന,
ഇരുട്ടില്‍ ഒളിക്കാന്‍...
നിന്റെ കണ്ണൂകള്‍ക്കുള്ളിലെ
നിലയ്ക്കാത്ത കറുപ്പുകൊണ്ട്
രാത്രി
ഇരുട്ടു നിറച്ച് നില്‍ക്കെ,
കൃഷ്ണമണികള്‍ക്കുള്ളിലെ
ഇരുണ്ട് കോണിലെ
ഏറ്റവും ചെറിയ ഇടത്തില്‍
ഒരിക്കലും അറിയാതെ
ഒളിക്കാന്‍....



6 comments:

ഫസല്‍ ബിനാലി.. said...

നിന്റെ കണ്ണൂകള്‍ക്കുള്ളിലെ
നിലയ്ക്കാത്ത കറുപ്പുകൊണ്ട്
രാത്രി
ഇരുട്ടു നിറച്ച് നില്‍ക്കെ,
കൃഷ്ണമണികള്‍ക്കുള്ളിലെ
ഇരുണ്ട് കോണിലെ
ഏറ്റവും ചെറിയ ഇടത്തില്‍
ഒരിക്കലും അറിയാതെ
ഒളീക്കാന്‍..

ലളിത മനോഹരമായ ഈ വരികളേറെ ഇഷ്ടമായി,
ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്നെലും കണ്ടുപിടിയ്ക്കും

Rare Rose said...

കൊള്ളാല്ലോ ഒളിച്ചിരിക്കുന്ന ആ ഇടം...പിന്നെ എവിടെയൊക്കെ പതുങ്ങിയാലും ഒരു നാള്‍ പിടിക്കപ്പെടും ട്ടോ....ഇഷ്ടായി വരികളെല്ലാം...:)

നരിക്കുന്നൻ said...

എന്റെ മകളും പറയുന്നു ഒളിച്ചിരിക്കാൻ ഇഷ്ടം അലമാരിക്കുള്ളിലാണെന്ന്. പക്ഷേ, ഈ ഞെരുങ്ങിയ ഇടങ്ങളിൽ ഒളിച്ചിരിക്കാൻ എനിക്ക് കഴിയുന്നില്ല. ഗുഹകളെ എനിക്ക് ഭയമാണ്. പിന്നിലെ നിഗൂഢമായ ഇരുട്ട് എന്നെ പിടിച്ചാലോ.?

siva // ശിവ said...

നല്ല ചിന്ത...നല്ല വരികള്‍...

aneeshans said...

കവിതയുടെ എല്ലാ സൌന്ദര്യങ്ങളും കാട്ടി തരുന്ന വരികള്‍. ഒന്നു പോലും എടുത്തു കളയാനാവാതെ ഇഴ ചേര്‍ന്ന് നില്‍ക്കുന്നു. ഏറെയിഷ്ടമായി