എന്‍റെ മുടിയില്‍ പൂ ചൂടുന്നില്ല,
ചുറ്റും കാറ്റില്‍ സുഗന്ധമില്ല,
നീ നിന്‍റെ ഹൃദയത്തിന്റെ പടവിലിരുന്നു
എന്‍റെ സ്നേഹ കോശങ്ങളെ എണ്ണി തിട്ട പെടുത്തുക.
എന്‍റെ അസ്ഥികള്‍ നഖങ്ങള്‍ കോശാന്തര നിനവുകള്‍
എല്ലാം നിന്റേതു പോലെ.
അവയ്ക്കൊന്നും നിറം മാറുവാനാകില്ല.
സത്യം അറിക,നിന്നെ പോലെ ഞാനും.
എങ്കിലും എവിടെയാണ് നീ നീയായത് ..?
ആഴങ്ങളില്‍ എല്ലാ ദൂരങ്ങളും
സ്പര്‍ശിച്ചു ഒഴുകുന്ന കാറ്റ്
എന്നോട് പറഞ്ഞത് തന്നെ നിന്നെ അറിയിച്ചതും
എങ്കിലും നിന്റെ ശ്വാസതാളത്തില്‍
ഒരേ മറുപടി നാം ഒരിക്കലും പറയുന്നില്ലല്ലോ
ഒരു ചൂടിലും നാം ഒരു പോലെ വിയര്‍ക്കുന്നില്ലല്ലോ?
എന്നിട്ടും ചിലപ്പോള്‍ കണ്ണിലുറ്റു നോക്കും.
ഒരേ ശ്വാസം അന്യോന്യം മുട്ടുന്നു ആത്മാവോളം.
ഒന്നായ് ഭേദിക്കാതെ ഇരു മൌനങ്ങള്‍
ഉച്ചത്തില്‍ പിടയുന്നു...
പിന്നെ പിരിയവേ
പരസ്പരം മനസ്സടര്‍ന്ന വഴിയിലൂടെ
ശൂന്യരായി പടിയിറങ്ങുമ്പോള്‍
ഹൃദയത്തില്‍ അമരും ഭാരങ്ങള്‍ക്കെല്ലാം
ഒരേ ചാരനിരം...

1 comment:
Post a Comment