My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Sunday, July 6, 2008

അന്ധവിശ്വാസം...!


പഴക്കടക്കാരന്‍ അവന്റെ കടയിലെ

മഞ്ഞ മാമ്പഴം ഭക്ഷിക്കില്ല

കുട്ടിയ്ക്കും ഭാര്യക്കും കൊടുക്കില്ല

പാലും പടവലവും ചോറും മറ്റെല്ലാം

കഴിക്കും

പാല്‍ക്കാരന് ആ കവര്‍ പാല്‍ മത്രം വേണ്ടാ

മറ്റെല്ലാം ഇഷ്ട്മാണ്

മീങ്കാരിക്ക് ആ വലിയമീന്‍ ഇഷ്ട്മേയല്ല.

കീടനാശിനി തളിച്ചിട്ടൊരിക്കലും കഴുകാതെ

ഉണക്കി കിട്ടിയ ചായപ്പൊടി മതി

കോഴിക്കടക്കാരനു കടയിലെ കോഴിയേം വേണ്ടാ

മുട്ടേം വേണ്ടാ

പോത്തിറച്ചിയില്‍ ഇത്തിരികൂടി രുചിവിശ്വാസം

എത്ര ഭംഗിയാ‍യ് എല്ലാരും

പരസ്പ്പരം വിഷം നല്‍കി വിശപ്പടക്കുന്നു

വിശ്വാസം ആഘോഷിക്കുന്നു...

കരളറ്റുപോയവനും, ശ്വാസകോശം അടഞ്ഞവനും,

ചിന്ത മരിച്ചവനും, കാഴ്ച്ച നരച്ചവനും,

പഞ്ചാര വിരുദ്ധനും ...

10 comments:

ഗോപക്‌ യു ആര്‍ said...

u r xatly correct

siva // ശിവ said...

താങ്കള്‍ പറഞ്ഞത് ശരിയാണ്...ഇവിടെ ഓരോരുത്തരും പരസ്പം വിഷം നല്‍കുന്നു...പിന്നെ ആ വിശ്വാസത്തെ ആഘോഷമാക്കുന്നു...നല്ല ചിന്ത...

സസ്നേഹം,

ശിവ

പാമരന്‍ said...

"എത്ര ഭംഗിയാ‍യ് എല്ലാരും
പരസ്പ്പരം വിഷം നല്‍കി വിശപ്പടക്കുന്നു "

super!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലക്കന്‍

CHANTHU said...

ഇഷ്ടപ്പെട്ടു.

OAB/ഒഎബി said...

പെയിന്ററായ ഞാന്‍ എന്റെ വീട് പെയിന്റടിക്കാറില്ല.

Ranjith chemmad / ചെമ്മാടൻ said...

അലക്കി ചേച്ചീ....
കിടിലന്‍ കവിത....
കുശവന്മാറ്
പൊട്ടിയ ചട്ടിയേ
അടുപ്പത്ത് വെക്കാറുള്ളൂ
എന്നും കേട്ടിട്ടുണ്ട്.

മാന്മിഴി.... said...

mmmmmmm............nannayittundu....sathyama..ellaaaaaam

Unknown said...

എല്ലാവരും ഇതു പോലൊക്കെ തന്നെ
തന്റെ ഹോട്ടലില്‍ ഉണ്ടാക്കുന്ന ഭക്ഷണം
കഴിക്കാത്ത ഒരു ഹോട്ടലുടമെ എനിക്കറിയാ

കല|kala said...

പ്രിയ കൂട്ടുകാരെ നന്ദി,
ദന്ത ഡോക്ടറായ എനിക്ക് സ്വയം പല്ലെടുക്കാനുമാവില്ല... !!! :)

എങ്കിലും സ്വന്തം രക്തവുമായി പണിയാന്‍ വരുന്ന എതു ഭിഷക്ഗ്വരന്റെ കൈയ്യും രക്തമയമുള്ളതണൊ എന്ന് ശ്രദ്ധിക്ക..
കൈയുറകള്‍ പുതുത് തന്നെയൊ എന്നും
ആയുധങ്ങള്‍ അണുവിമുക്തമൊ എന്നും.,
ഇല്ലേല്‍ അവര്‍ നല്‍കുന്നതു
വിഷമൊ വിഷമജ്വരമൊ ആവില്ല
വളരെക്കഴിഞ്ഞു മാത്രം ലക്ഷണങ്ങല്‍ കാട്ടവുന്ന
മഞ്ഞപിത്തമൊ AIDS.ഒ ആവാം..

തീര്‍ച്ചയായും പലരും ഇത്തരം കാര്യങ്ങള്‍ക്ക്
വെണ്ട് ശ്രദ്ധ കൊടുക്കാതെ രോഗങ്ങള്‍ പകര്‍ത്തുന്നുണ്ടു എന്നും കൂടി അറിക.