എന്നില്‍ നിന്നും വേറിട്ട എന്തൊ ഒന്നായ് അത്
യാതൊരനുസരണയുമില്ലാതെ
തോന്നുമ്പോള്‍ വന്നു കൂടുവച്ച്
കുറുങ്ങിയും ചുമച്ചും
ഭീകരത മുഴുപ്പിച്ചും
ഒരരിപ്രാവായ്,
ഇരുട്ടില്‍ നിന്നിരുട്ടിലേക്ക്
ചിറകടിക്കുന്ന നരിചീറായ്,
എകാന്തതയുടെ ഉലയിലിരുന്നു വിളിക്കുന്ന
ചെമ്പോത്തായ്,
പകലെന്നൊ രാവെന്നോ നോക്കാതെ
നീട്ടിപ്പാടുടന്ന കുയിലായ്,
ഹൃദയത്തിന്റെ കോണുകളിലെല്ലാം
പൂക്കളുണ്ടെന്നറിയിച്ചു
ചുവരിലൂടൊലിക്കുന്നതേനായി,
എനിക്കിതില്‍
പങ്കില്ലെന്നു മധുരം പറയുന്ന
കുരുവിയായ്...
സ്വസ്തത തരാത്ത ഇതിനെ
നുള്ളിക്കളയാനൊ പൂട്ടാനൊ
ഒന്നെത്തി നോക്കിയാല്‍
ഭയപ്പെടുത്തുന്ന ശൂന്യതയായ്
പിറകിലാക്കി പടിയിറങ്ങിയാലൊ
ക്രൂരമാം കൂട്നിലവിളിയായ്.
അകത്ത് ഓര്‍മ്മ കത്തിച്ച മണവും
നടുവില്‍ തീനാളനൃത്തവും.
ഇത്..
എന്നില്‍ നിന്നും വേറിട്ടത്.
ഞാന്‍..
എനിക്കൊരുപങ്കുമില്ലാത്തതു.
സ്നേഹം.,
എന്നിട്ടും നഖം ഇറുക്കെ വളര്‍ത്തി
എന്നിലിറക്കുന്നത്.
ഇനി
എന്റെ നാവും പിഴുതു നീ തന്നെ പാടുക,
വാനത്തിലൂടൊരു കഴുകന്റെ വിളിയായ്.,
നീട്ടി നീട്ടി പാടുക.
നീയും എന്നില്‍ നിന്നു വേറിട്ടതെന്തോ എന്ന്.. ..
ഞാനും എന്നില്‍ നിന്നും വേറിട്ടതെന്തൊ എന്നും...
5 comments:
വായിച്ചു;
nalla kavithayaanallo!!
with wishes..
കൊള്ളാം കല.
:-)
ഉപാസന
അകത്ത് ഓര്‍മ്മ കത്തിച്ച മണവും
നടുവില്‍ തീനാളനൃത്തവും
ഹൊ, കിടു!!!
എഴുത്ത് തുടരുക...
ആശംസകൾ.....
Post a Comment