എരിവും നീറ്റലും സുഗന്ധവും
തെറിപ്പിക്കും
മധുരനാരങ്ങാത്തോട് പൊളിക്കും പോലെ
നീയെന്നോട് പറയുമ്പോല്‍
കടല്‍ തുഴഞ്ഞകലുന്ന മനസ്സാണു
കാഴ്ച്ചയില്‍.
നാം
നിശബ്ധരാകുമ്പോള്‍
ചേക്കേറുന്നില്ല
വാതില്‍പ്പുറം സ്പര്‍ശിക്കാതെ
മടങ്ങുന്ന വാക്കുകള്‍.
നിറഞ്ഞ സത്തകള്‍ക്കു പിന്നില്‍
നാം നിശബ്ധര്‍.
മുന്‍പേ നടന്നില്ല
പിന്‍പേയും ഞാന്‍,
സമകാലീന ജന്മങ്ങളാം
ഭാഗ്യങ്ങള്‍ മാത്രം നാം.
4 comments:
കൊള്ളാട്ടൊ നന്നായിരിക്കുന്നു
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
nice one...
nice poem
Post a Comment