My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Tuesday, December 2, 2008

ജനാലയ്ക്കലെ പാവക്കുട്ടി



ഈ പാവക്കുട്ടി എത്രനാളായി
ജനാലയ്ക്കല്‍ തന്നെ ഇരിപ്പാണെന്നൊ
സുന്ദര നിറങ്ങള്‍ ഏറെ സുതാര്യമായ ശരീരം
കുപ്പിച്ചില്ലിനാല്‍ നിര്‍മ്മിക്കപ്പെട്ടതുകൊണ്ട്
പുലരിയും സായന്തനവും
അവളില്‍ നിറഭേദങ്ങല്‍
എഴുതുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.
ഉള്ളീലേക്കറങ്ങിയ സൂര്യരശ്മികള്‍
അവളുടെ ചോപ്പിലും
പച്ചയിലും അലിഞ്ഞുചേര്‍ന്ന മഞ്ഞയിലും
പറഞ്ഞു കൊണ്ടേയിരുന്നു.,
മരച്ചില്ലകളുടേ നിഴലിനപ്പുറത്തു
നിന്നും
വന്നും പോയും രാവും.

അതു കണ്ടിട്ടാകാം
സുതാര്യത സുതാര്യതയോടും
വെളിച്ചം വെളിച്ചത്തോടും
നിശബ്ധമാകും പോലെ
രശ്മികള്‍ക്കുള്ളിലലിഞ്ഞു
ഒന്നൊനിലേക്കു കൈമറിയുമൊരൂര്‍ജ്ജമായ്
ഒറ്റ തപസ്സിരിക്കാത്തതെന്തേ
എന്ന് ചുറ്റുമുള്ള സമയമെന്നോടു
എപ്പോഴും
ചോദിച്ചു കൊണ്ടേ ഇരിക്കുന്നത്.
(photo by kala.)

7 comments:

വികടശിരോമണി said...

വെയിലിനും ഇരുട്ടിനും ഉള്ളടക്കം മാറുന്ന ചില്ലിന്റെ ഒരുകാര്യം!

വിഷ്ണു പ്രസാദ് said...

കവിത ശരിക്കും ഇഷ്ടമായി

Ranjith chemmad / ചെമ്മാടൻ said...

നല്ല വായന!!!
ആശംസകള്‍....

Mahi said...

ഒന്നൊനിലേക്കു ഇതിലെന്തൊ കണ്‍ഫ്യൂഷന്‍.വളരെ നല്ല കവിത കല

കല|kala said...

vikadanum
vishnunum
renjithinum
mahikkum
ividekku
vannathil
nandi ... :)

മഴവില്ലും മയില്‍‌പീലിയും said...

പവക്കുട്ടിയെ ഇഷ്ടമായി!!

Rainy Dreamz ( said...

സുതാര്യമായ ചിന്തകൾ, വെളിച്ചത്തിന്റെയും, പ്രതിഫലനങ്ങളുടേയും...! ആശംസകൾ