ആകാശത്തെ
വീടിന്റെ പല കോണുകളില്‍ നിന്നും
ഒളിച്ചുനോക്കുക രസകരമാണ്,
ബാല്യത്തിന്റെ ചാഞ്ഞ കൂരകള്‍ക്കിടയിലെ
ഇരുട്ടില്‍ നിന്നും വെളുത്ത മേഘങ്ങള്‍,
വിടവുകള്‍ക്കിടയിലെ ആകാശത്തുണ്ടില്‍,
വീണു കിടക്കുന്ന മരചില്ലകള്‍,
ഇലകളുടെ ആലസ്യത്തില്‍ ശയിക്കുന്ന
വെയിലിന്റെ അയഞ്ഞ പുഞ്ചിരി
നിശബ്ദതയിലൂടെ ചിലപ്പോള്‍ മാത്രം
വാപിളര്‍ക്കുന്ന ഒറ്റ കാക്ക..
ഇരുട്ട് മറന്നു കിടക്കുന്ന
പഴയ കട്ടിലിന്റെ മൂലയില്‍ നിന്ന്
മനസ്സു മെല്ലെ പറയുന്നു..
.....
‘ഒരു മദ്ധ്യാഹ്നം ചിലപ്പോള്‍ ഒരു സുഖമാണ്.‘
1 comment:
മരിക്കുന്നതിന് മുന്പ്് കഴിഞ്ഞകാലത്തേക്കു തിരിച്ചു പോകാന്‍ ഒരവസരം ഉണ്ടായാല്‍ ഞാന്‍ തിരഞ്ഞെടുക്കുക ഏത് സീനായിരിക്കും?
അമ്മവീട്ടിലെ വിശാലമായ പറമ്പില്‍ ചീനിത്തന്ടു കള്ക്കിടയിലൂടെയുള്ള നടത്തം. ഒറ്റക്ക് ...വെറുതെ.. പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലാതെ...മദ്ധ്യാഹ്നസൂര്യന്‍ ചീനിയിലകളില് കൂടി നിലത്ത് വരയ്ക്കുന്ന ഫ്രയ്മിന്റെം ഭംഗി വാക്കുകള്‍ക്കും അപ്പുറത്താണ്. ഓരോ ചുവടിലും പ്രാചീനമായ എന്തിനെയോ തൊട്ടറിയുന്നു. ചിലപ്പോള്‍ എല്ലാം നിശ്ബ്ദ്മാകും. ഒരു കാറ്റ് പോലും ഇലകളെ ഇക്കിളിയാക്കില്ല..അപ്പോള്‍ ഞാന്‍ ചെവിയോര്‍ത്തു പിടിക്കും. ഒരു ശബ്ദം പോലുമില്ലങ്കിലും എല്ലാം കേള്‍ക്കാം . എത്രയോ കാലമായി ഞാന്‍ അവിടെ ഉണ്ട് എന്നൊരു തോന്നല്‍.. പിന്നെ ഇലഞ്ഞിമരകൊമ്പില് നിന്നൊരു കാക്ക എന്നെ വിളിച്ചുണര്ത്തൂം . വീണ്ടും എല്ലാം പഴയ്തുപോലെ... എങ്കിലും പലകുറി ഇതേ അവസ്ഥയില്‍ കൂടി കടന്ന് പോയിട്ടുണ്ട്. ഒരു പക്ഷേ ഇനിയും...
ഇത്രത്തോളം ഗ്രഹാതുരമായ ഒരു ഓര്മ്മട വേറെയില്ല ഇതുവരെ..
നന്ദി ശ്രീകല കെ വിക്കു.
‘ഒരു മദ്ധ്യാഹ്നം ചിലപ്പോള്‍ ഒരു സുഖമാണ്. എന്ന കവിതയിലൂടെ വീണ്ടും ഓര്മ്മാപ്പെടുത്തിയതിന്
Post a Comment