എനിക്ക് ദൈവത്തെ അറിയില്ല.,
എന്നെ അറിയില്ല.,
പിന്നെയാണോ നിന്നെ.?
പ്രാര്‍ത്ഥിക്കുമ്പോള്‍ അറിയില്ലാ
എന്നത്
എന്നിലേക്ക് ഇറ്ക്കിവയ്ക്കുന്നു ഞാന്‍
എന്നിലൂടെ അങ്ങോളമിങ്ങോളം
ഒരു സത്യമായ്.
ആചാര്യന് പറഞ്ഞു:
‘ദൈവമെന്താവാം ചിന്തിക്കുന്നത്
എന്താവാം അവന് വേണ്ടത്‘ ?
അറിയില്ലയെന്നാലും
ആ അറിവില്ലായ്മയെ സ്വീകരിക്കുമ്പോള്‍
ധ്യാനം വെളിച്ചമാകുന്നു.
ഒരു വെളിച്ചം മാത്രം..
വെളിച്ചത്തിനെന്താ
ജോലി ?
വെളിച്ചമായ് ഞാനിങ്ങനെ..
വെളിച്ചം വെളിച്ചമായി മാത്രം..
അങ്ങിനെ...
ചുവരില്‍ തൂക്കിയ ചിത്രമായ്
മുറ്റത്തിറക്കിവയ്ച്ച വെയിലായ്..
എന്നില്‍ പരന്ന ഞാനായ്..
5 comments:
Oooh...Good...!
really good....!
അപ്രിയമായ സത്യങ്ങൾ പറയുക മാത്രമല്ല,പ്രസ്താവനയിറക്കാനും പാടില്ല.
ആലുവാ വാലാ നന്ദി...
വികടശിരോമണി.,
വികടത അപ്രിയമാണ്,
അപ്രിയസത്യത്തെ ഭയമെങ്കില്‍
താങ്കള്‍ക്കു
പ്രിയമുള്ള അസത്യങ്ങളില്‍
മനസ്സൊളിച്ചു വയ്ക്കാം...
:)
പക്ഷേ പ്രപഞ്ച സത്യം അതിസുന്ദമാവനെ തരമുള്ളൂ
അറിയില്ല..എന്നാലും..
ദൈവമെന്താണ് ചിന്തിക്കുന്നത്, അവനെന്താണ് വേണ്ടത്, ഇതിനൊക്കെയുള്ള ഉത്തരം അങ്ങേയറ്റം ലളിതമാണ്. ദൈവം സ്നേഹമെന്നുള്ള തിരിച്ചറിവ് ഒക്കേത്തിനേയും സൗമ്യമാക്കുന്നു, ലളിതമാക്കുന്നു. എന്നാല്‍ ലോജിക്കിന്റേയും യുക്തിയുടേയും ചിന്താ പ്രപഞ്ചത്തില്‍ അതു പിടികിട്ടാത്ത സമസ്യകളാവുന്നു. നല്ല കുറിപ്പാണിത്. സൗന്ദര്യമുണ്ട്, അര്‍ത്ഥമുണ്ട്. അഭിനന്ദനങ്ങള്‍..
:)
കൊള്ളാം എന്ന് പറഞ്ഞാല്‍ ഒട്ടും ശരിയാവില്ല... ഉഗ്രന്‍ എന്ന് പറഞ്ഞാല്‍ ഇത് വായിച്ചിട്ടെങ്ങനെ സാബിതിനിത് പറയാന്‍ തോന്നി, കഷ്ടം! എന്നു തോന്നി പോവും
പിന്നെയോ ,അത്യുഗ്രന്‍ എന്ന് പറയുന്നതാവും ശരി !
Post a Comment