വാകപ്പൂക്കള്‍:
മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നിന്നും
നിന്നും ഹോസ്റ്റലിലേക്ക്
താഴ്ന്ന വാക മരങ്ങളേ..,
പിഴുതെറിഞ്ഞ
എന്റെ നഖങ്ങളില്‍നിന്നും
വീണുപോയ ചോപ്പുകള്
നിന്റെ വീര്‍ത്തപൂക്കളായ്
ചവിട്ടിയരക്കപ്പെടുന്നെന്നും..
രാത്രി;
മാറ്റിവയ്ക്കപെട്ട പ്രണയം
എന്ന കരിമഷിയായ്
കണ്ണുകള്‍ക്ക്
മീതെ ഇരുണ്ട് ഇരുണ്ട്
കിടപ്പുണ്ടെന്നും.,
ചുണ്ടുകള്‍:
ചായമറിയാതെ
കളവറിയാതെ
വഴിയോരം ചേര്‍ന്ന്
എന്നോടുപോലും
പറയാന്‍ മറന്ന്
നടന്നുപോയെന്നും,
ഹൃദയം:
ചുവന്നു തുടുത്ത
മിടുപ്പുകളെല്ലാം
കഴുകി വെളുപ്പിച്ച്
ആകാശത്തിലേക്ക്
എറിഞ്ഞുടച്ചതാണെന്നും..
ഞാനോ:
യാത്ര തീര്‍ന്ന ഒറ്റയടിപ്പാതയായ്
ദൂരെ ദൂരം ക്ഷീണിച്ച്
പഴയ ആകാശത്തെ
കാണാതെ മരിച്ചെന്നും...
6 comments:
ഞാനോ:
യാത്ര തീര്‍ന്ന ഒറ്റയടിപ്പാതയായ്
ദൂരെ ദൂരം ക്ഷീണിച്ച്
പഴയ ആകാശത്തെ
കാണാതെ മരിച്ചെന്നും... ഹൃദയം തൊട്ടു.
aahaa!
ഞാനോ:
യാത്ര തീര്‍ന്ന ഒറ്റയടിപ്പാതയായ്
ദൂരെ ദൂരം ക്ഷീണിച്ച്
പഴയ ആകാശത്തെ
കാണാതെ മരിച്ചെന്നും...
Very good
ഇഷ്ടപ്പെട്ടു. നന്നായിരിക്കുന്നു.
''യാത്ര തീര്‍ന്ന ഒറ്റയടിപ്പാതയായ് ദൂരെ ദൂരം ക്ഷീണിച്ച്
പഴയ ആകാശത്തെ കാണാതെ മരിച്ചെന്നും... ''
great..........
VANNU VAYICHCHA KOOTTUKAARKOKKE NANDI.. orupaadu..
KALA
Post a Comment