My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Thursday, January 7, 2010

മധുരക്കിനാക്കള്‍

കിനാവില്‍ നിന്നും
ചുണ്ടത്തു വന്നിരിപ്പാണ്
ഉണര്‍ന്നിട്ടും മായാത്ത
തപസ്സാണ്..
എത്ര മധുരമെന്നോ !
നുണയണമെന്നു
എല്ലാ ‍രാക്കുയിലുകളും

ഒരുമിച്ചു പാടുന്നുണ്ട്..
കൊടുംവിഷമെന്നു
കാല്‍ചുവട്ടിലാരോ തേങ്ങുന്നുണ്ട്
പറയൂ
നിന്നെ വിഴുങ്ങി
ഞാന്‍ മരിക്കണമോ?


6 comments:

pattepadamramji said...

ആശംസകള്‍....

സമാഗമം said...

madhurikkunnathikke nunayanamennum.......kaikkunnathokke thuppanamennum aaro paranju poyath.....nammukk kaippukal kudichum madhurangal thuppiyum shheelikkam....maranam vare...alle?.........

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒന്നുറപ്പാ..

മാ ര്‍ ... ജാ ര ന്‍ said...

നുണയാതെ വിഴുങ്ങാതെ അതവിടെയിരിക്കട്ടെ........അതിനിടയില്‍ നിന്നെ എന്തെങ്കിലും പുറത്തു വരൂ.......കവിതയായാലും മറ്റെന്തായാലും.

ഞാന്‍ ഹേനാ രാഹുല്‍... said...

കവിതയിലേക്കുള്ള നുണയല്‍ ആവാം.സ്നേഹം.ഹേന

good said...
This comment has been removed by a blog administrator.