My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, April 24, 2010

കുടിയൊഴിപ്പിക്കല്‍

കൈകള്‍ കൊണ്ട്
സ്വയം കാലുകള്‍
ഇരുവശത്തേക്കും വലിച്ചു കീറി
രണ്ടായി പിളര്‍ന്നു
തലയിലേക്കു മുറിഞ്ഞു മാറും
നെഞ്ചില്‍ നിന്നും ശക്തിയായ്
പുറത്തേയ്ക്കുതെറിപ്പിക്കുന്നു
എന്നെയും
പറിഞ്ഞു പോകാത്തൊരി പ്രണയത്തേയും

അകം പുറത്തായി തിരിച്ചിട്ട്
തല കീഴായി
നിര്‍ത്തി ശക്തിയായ് കുടഞ്ഞിട്ടും
വാര്‍ന്നൊഴുകും രക്തത്തിലൊ
തകര്‍ന്ന അസ്ഥികളിലെ
ഓര്‍മ്മകളില്‍
നിന്നോ
വീണുപോകുന്നില്ലല്ലോ
ചേര്‍ന്നുപൊയൊരീ
തീവ്ര നോവും
ഒളിച്ചിരിക്കുമീ
പ്രണയവും ഞാനും.

9 comments:

സെറീന said...

പോവില്ല..
എരിഞ്ഞു തീര്‍ന്ന ചിതയ്ക്ക്
ചുറ്റും പോലും കാണും അതു മാത്രമിങ്ങനെ
തീപ്പെടാതെ തളിര്‍ത്തു നില്‍ക്കുന്നത്..

Mohamed Salahudheen said...

മനസ്സില് പതിഞ്ഞു

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഏറ്റു.

പട്ടേപ്പാടം റാംജി said...

ഇഷ്ടപ്പെട്ടാല്‍ കുടിയൊഴിപ്പിക്കല്‍ എളുപ്പമല്ല.

പകല്‍കിനാവന്‍ | daYdreaMer said...

എത്ര കുടഞ്ഞെറിഞ്ഞാലും പിന്നെയും തൊട്ടു തൊട്ടു ..

Unknown said...

ഇത് ചേരും‌പടി ചേര്‍‌ന്നത്..

കല|kala said...

സെറീനയോട് എന്റെ സ്നേഹം..,
അലാഹ്, സുനില്‍, റാം ജി ,പകല്‍കിനാവെ.,
നന്ദി.,
രന്‍ജിത്തിനു ഒരീര്‍ക്കിലിന്റെ തല്ലും ., നന്ദിയും..

രാജേഷ്‌ ചിത്തിര said...

എന്നെയും പ്രണയത്തേയും

ഞാനും പ്രണയവും,നോവും..

Sathyanarayanan kurungot said...

All story and poetries are good. Keep it up.

Sathyanarayanan.K