My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Thursday, May 13, 2010

ഒരു സായാഹ്ന തൃക്കണ്ണുകള്‍

മരണ വീട്ടിലെ
പവിഴമല്ലിച്ചെടിയില്‍ നിന്നും
ആത്മാക്കള്‍ ഇറ്റു വീഴുന്നു
  ശ് മശാന  പൂക്കളായി ..

ചടങ്ങ് തീര്‍ത്തു  മടങ്ങുന്നോരുടെ
നെറ്റിമേല്‍ കാണാകുന്നു
1..2.. 30.. എന്നിങ്ങനെ
 ശേഷ വര്‍ഷങ്ങള്‍
തന്‍ ആയുര്‍ കണക്കുകള്‍ ..
ഇനിയിത്രനാള്‍ മാത്രമോ  ജീവിതം
ബാക്കി എന്ന്
ഓരോരുത്തരോടും സ്നേഹമോടെ
മനസ്സ് ..

ഇത്തിരി പോയപ്പോ
 എന്റെ നെറ്റിമേലും  എന്തോ  തടയുന്നു
എതിരെ നടന്നവര്‍
പൂര്‍വ്വാധികം സ്നേഹമോടെന്നെ  നോക്കാന്‍
തുടങ്ങുന്നു  .
ഇനിയെത്ര നേരം പരസ്പരം കണ്ടിടാന്‍
അടയാളപ്പെട്ടവരത്രേ നമ്മള്‍
എന്ന്  എല്ലാ കണ്ണുകളിലും  സ്നേഹം  പറയുന്നു.

7 comments:

സെറീന said...

ഹ!!

Mohamed Salahudheen said...

സസ്നേഹം

Ranjith chemmad / ചെമ്മാടൻ said...

പേടിപ്പിക്കല്ലേ ഡോക്ടറേ...!

Ranjith chemmad / ചെമ്മാടൻ said...
This comment has been removed by the author.
Mayoora | Vispoism said...

വരികൾ നിക്കൽബാക്കിന്റെ സേവിങ്ങ് മീ എന്ന പാട്ട് ഓർമ്മിപ്പിച്ചു. ഒരിക്കൽ അത് കണ്ടപ്പോൾ തോന്നിയ അതേ ഭയം ഇവിടെയും പുനർജ്ജനിച്ചു.
http://www.youtube.com/watch?v=jPc-o-4Nsbk

സ്നേഹത്തോടെ...

sreekanav said...

sereena., salah, ranjith ., donskutty., ithra aksharangal kondengilum onnu mindi pokunnathu snehamallee..?

(appo bhayam vendaa tto )

nandi...


kala kala..

Vinod Kooveri said...

nalla kavitha..pakshe akshandhavyamaya thettukal...oru ennathinte koode kannu(kal) enna bahuvachanam cherunnathengane? "ayur" enna vakku ottaykku nilkkilla. ayurrekha, ayurvedam enningane...ottaykkakumbol "ayusse" ennu venam...