My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Sunday, July 25, 2010

അവസാന സ്പര്‍ശം ..

ഞാനറിയുന്നു
അവള്‍ ഇപ്പോള്‍ എവിടെയോ ഉണ്ട്
ആരെന്നോ?
ആ മുത്തശ്ശി , മുത്തശ്ശി  പുഴു..
അരികിലോ അകലെയോ..

 ഏതോ ദിവസം
ഏതോ നിമിഷം എന്റെ ശരീരം 
മണ്ണില്‍ ഇറങ്ങുന്നതും  കാത്തു ..
 അവളുടെ പിന്ഗാമികള്‍ ഇരിക്കും
  പതിയെ   കണ്ണ് തുറന്നു നോക്കും
പിന്നെ  തലനീട്ടി ഒളിച്ചു വന്നെന്നെ  .,
'ഏതു അഗ്നി സ്ഫുടം ചെയ്ത ഭാസ്മമെന്നാലും
ഭേദമില്ലെന്നൊരു' മൂളി പാട്ട്  പാടി
പതിയ പതിയെ 
 അവസാനത്തെ ഞാന്‍  കോശവും മായും വരെ
എന്നിലൂടെ   നടക്കും .

അവള്‍ ഈ നിമിഷം എവിടെയോ ഉണ്ട്
ഞാനറിയുന്നു ..

എന്നെ മായ്ക്കും പുഴു ക്കൂട്ടങ്ങളുടെ  മുന്‍ഗാമി.,
 നാമൊന്നു കണ്ടെങ്കില്‍
ഇപ്പോള്‍  !
നിന്നെ കൊല്ലുമോ ഞാന്‍ വണങ്ങുമോ ?

ഈ നിമിഷം  നീ എവിടെ ഒളിക്കുന്നുവാ
അവസാന സ്പര്‍ശമേ..
ഏതു മഞ്ഞിന്‍  കണം മൂടി
ഏതിലച്ചാര്‍ത്തിനുള്ളില്‍ 
അരികിലായോ അകലെയോ  ?

4 comments:

ശ്രീനാഥന്‍ said...

അവസാന സ്പര്‍ശത്തെ, കോശങ്ങളെ തിന്നുതീർക്കുന്ന മുത്തശ്ശി പുഴുക്കളെ ഒക്കെ ഓർത്തിരിക്കുകയാണോ, എത്ര ഭീതിദം! കവിത കിടുകിടുപ്പിക്കുന്നു. വല്ലാത്ത അനുഭവം.

Sapna Anu B.George said...

ഇവിടെ കണ്ടതിലും വായിച്ചതിലും, പരിചയപ്പെട്ടതിലും സന്തോഷം

Sabu Kottotty said...

പൂര്‍ണ്ണമായിട്ടും അങ്ങട് മനസ്സിലായില്ല..
ഒറ്റവായനയില്‍ത്തന്നെ കാര്യമായിട്ടെന്തൊക്കെയോ ഉള്ളതായി തോന്നി. അതുകൊണ്ടുതന്നെ വിശദമായി വായിയ്ക്കാന്‍ പ്രിന്റെടുത്തു കൂടെക്കരുതുന്നു.

അബ്ദുൽ റസാക് ഉദരം പൊയിൽ said...

എനിക്കിഷ്ടമായി....