My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Friday, August 6, 2010

തുള്ളികള്‍

തെളിനീര്‍  തടാകത്തില്‍ തണുപ്പറ്റം നീക്കീട്ടു 
 ഒരു മത്സ്യം
തലനീട്ടി പ്രപഞ്ചത്തോട് 
അമ്പരന്നു : എന്തുവാടെ ഇത് !


വാനത്തിന്‍ തോട് പൊക്കി
മനം
മാനം തൊട്ടു ചന്ദ്രനോട്  അമ്പരന്നു  :
എന്തുവാടെ ഇത് !

കൊള്ളിമീന്‍ കൊടി നാട്ടി 
താരക്കൂട്ടങ്ങള്‍ 
കറുത്തൊരു ശൂന്യതയുടെ 
ഇതള്‍ നുള്ളി അമ്പരുന്നു
എന്ത്വാടെ ഇത് !


നെട്ടനെ കെട്ടിയൊരു  അമ്പരപ്പിന്‍ 
രശ്മി  മാഞ്ഞും  തെളിഞ്ഞും 
തംബുരു മീട്ടൂമ്പോ 
കേട്ടും  കേള്‍ക്കാതെയും ഊളയിട്ടോടുന്നു 
കൂകിപ്പായുന്ന വിശ്വാസങ്ങള്‍    ..

3 comments:

Anonymous said...

വെളിച്ചം ദുഖമാണ് തമസല്ലോ സുഖപ്രതം

ശ്രീനാഥന്‍ said...

സൈബരാകാശത്തൊരു കവിത വിരിയുമ്പോൾ
ഭൂമിയിൽ നിന്നൊരു വായനക്കാരൻ അമ്പരന്നു:
എന്തുവാടെ ഇത് !

Pranavam Ravikumar said...

"എന്തുവാടെ ഇത്!"

പ്രയോഗം കൊള്ളാം...കവിത ഇഷ്ടപ്പെട്ടു... ആശംസകള്‍...

സസ്നേഹം

കൊച്ചുരവി