ഒരു പുലിയെന്നെ ഭക്ഷിക്കില്ലെന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു
കാരണം ഞാന്‍ വനത്തില്‍ പോകുന്നില്ലല്ലോ
പക്ഷെ അഗ്നിയോ പുഴുക്കളോ എന്നെ ഭക്ഷിക്കുമെന്ന
ഉറപ്പു ഞാന്‍ മനപ്പുര്‍വ്വം മറന്നു.
തുലിക .. മഷി
സത്യം മാത്രം എഴുതി എഴുതി
അവസാനമാണ് ഞാനറിഞ്ഞത്
പേന ഒരു വലിയ കളവായിരുന്നുവെന്നു.
ദാമ്പത്യം .
നിനക്കെന്തേ കരയില്‍ വന്നു ശ്വസിച്ചാല്‍ എന്ന്
മാന്‍പേടയും
നിനക്കെന്തേ ജലത്തില്‍ വന്നു ശ്വസിച്ചാല്‍ എന്ന് മത്സ്യവും .
ചിന്ത
ഞാനറിഞ്ഞിരുന്നില്ല
ശൂന്യതയാണെന്നു.. ,
എനിക്ക് പകരം ആരോ പറഞ്ഞിരുന്നു
ആരോ ചിരിച്ചിരുന്നു
ആരോ ഭരിച്ചിരുന്നു
...
അമ്പാല് .. സുല്‍ സുല്ല് ..
ആദ്യം തൊട്ട്
ചിന്തിക്കട്ടെ ..
കവിത
ഹൃദയം തുറന്ന ഒരു നിലവിളി കവിതയല്ലത്രേ
അതിനെ സംസ്കരിക്കെട്ടെ !
അസംസ്കൃത കല ഓരുറക്കെ നിലവിളി, തെറി വിളി
അതിനെയുമറിഞ്ഞു പോകാതെ വയ്യല്ലോ.
ജലവേരുകള്‍
മൃദു വേരുകളെ നിങ്ങള്‍ ചില്ലുടച്ചും മതില് തുരന്നും
പാറ ഭേദിച്ചും കര്‍മ്മിയാകുംപോള്‍
ശക്തിഹീനയെന്നു ഞാന്‍ മൂടിപ്പുതച്ചുറങ്ങുന്നു.
..........................
11 comments:
enikku ishttappettathu dambathyam
..striking thoughts..
ചൂടും തണുപ്പുമുള്ള ചിന്തകള്‍, ഭംഗിയുള്ള വരികള്‍...
മഷിയും തൂലികയും ഇഷ്ടമായി...
nalla kunju kavithakal
ishaayi
വെളിച്ചത്തിന്റെ ഈ വീട്ടിലാദ്യമായാണെന്നു തോന്നുന്നു.ഇഷ്ടപ്പെട്ടു കുഞ്ഞു വരികളിലെ വലിയ ചിന്തകള്‍..പിന്നെ ചരിത്രത്തിലേക്ക് കൂകി വിളിച്ചു പോയ ആ തീവണ്ടിയാത്രയും..
നല്ല ആശയങ്ങള്‍, വരികള്‍.
കുറുക്കിയെഴുത്താണിഷ്ടം. നന്ദി
മൂടിപ്പുതച്ചുറങ്ങുമ്പോള്‍
ഉറങ്ങുകയല്ലല്ലോ എന്ന്
ഇനിയും ഞെട്ടട്ടെ;
ഞെട്ടറ്റു വീഴട്ടെ.
തലക്കെട്ട് വേണ്ടായിരുന്നു,
നിര്‍ബന്ധമെങ്കില്‍ ഒരു സ്വരാക്ഷരം മാത്രമാകാമായിരുന്നു.
നല്ല ഒതുക്കം, ദാമ്പത്യം എത്ര ശരി!
വളരെ നന്ദി., കുസുമം, രാമൊഴി, സ്മിതാ...., സുനില്‍,സ്വപ്നമെ,ചന്ദ്രകാന്തം,റോസ്,സലാഹ്,നസീര്‍, ശ്രീ..നാഥ്., :)
Post a Comment