My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Tuesday, March 22, 2011

നിലാമത്ത് .









നിലാവിനാകെ മുല്ലപ്പൂത്തുലഞ്ഞ ഗന്ധം
പൂത്തിങ്കള്‍ കൊണ്ടു ഞാന്‍ മുഖം പൊത്തി
രാത്രി പിന്നിലൂടെ മഞ്ഞു കോരിയെറിഞ്ഞു

പൊയ്കയിലേയ്ക്കു ഒഴുകിയിറങ്ങി
ഞാനൊരു താമരയായ് വിടര്‍ന്നു

മലമുകളില്‍ ഒരു കരിമ്പാറ
നിലാവില്‍ കുതിര്‍ന്നു...
പ്രപഞ്ച നിറവിലേക്കറിയാതെ
ഒലിച്ചു പോയി.

9 comments:

രമേശ്‌ അരൂര്‍ said...

നിലാവത്ത് ആമ്പലായല്ലേ വിടരാനാവുക ?

കല|kala said...

രമേഷേ..,
നിലാവ് സൂപ്പര്‍ മൂണിന്റെതായതുകൊണ്ടാവാം
താമരയും ഉണര്‍ന്നു ലയിച്ചത്.. :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

സൂപ്പര്‍ മൂണ്‍ കവിത

ശ്രീനാഥന്‍ said...

എന്തൊരു റൊമാന്റിക് നിലാവ്! കരിമ്പാറകൾ അലിഞ്ഞലിഞ്ഞില്ലാതാകട്ടേ!

souhritham said...

രാത്രി പിന്നിലൂടെ എറിഞ്ഞ മഞ്ഞിന്‍റെ
തണുപ്പും കുളിര്‍മയും
കവിതയിലുടനീളം
പൊയ്കയില്‍ വിടര്‍ന്ന താമര
കരിമ്പരകളെ പ്രപഞ്ച നിറവിലേക്ക് '
വീണ്ടും വീണ്ടും ഒഴുക്കട്ടെ
പ്രണയത്തെ പ്രകൃതിയുമായി
ഇഴുകിചേര്‍പിച്ച കാവ്യഭാവനക്ക്
ഒരു ചെറുപുഞ്ചിരി
സമ്മാനം

കല|kala said...

ഒരു ഗ്ലാസ്സ് നിലാവ്
ഒരു പാത്രം തണുപ്പ്
ഒരു പൊയ്ക പായ
താഴ്വാരത്തില്‍
കാറ്റ് അത്താഴമുണ്ട് കണ്ണടച്ചു..

കണ്ടില്ലേ..

രമേശിനും, സി.പി.യ്ക്കും,ശ്രീനാഥിനും,അന്‍സാരിക്കും
നന്ദി..

Sapna Anu B.George said...

നന്നായിട്ടുണ്ട് കല, ചന്ദ്രൻ എന്റെയും ഔർ ഇഷ്ട വ്യക്തിയാണ്.ഇവിടെ കണ്ടതിലും വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം,താങ്കളുടെ ഫെയിസ്ബുക്കിൽ നിന്നാണ് ഞാനിവിടെ എത്തിയത്

grkaviyoor said...

ആത്മിയതയില്‍ മുഖം മറച്ചു ലോക കാര്യം പറയുന്ന കവി ഭാവന ഇഷ്ടമായി
ഇനിയും എഴുതുക ആശംസകള്‍

SUNIL V S സുനിൽ വി എസ്‌ said...

ഹൃദ്യം..