കേരളാ ഗവ: മെന്റ് സർവീസിൽ കാലാകാലങ്ങളായി ഒരേ സ്കെയിലിൽ ശമ്പളം വാങ്ങി കൊണ്ടിരുന്നവരും, ഒരേ കാലയളവിലെ പഠനവും ഹൌസ് സർജൻസിയും കഴിഞ്ഞവരും, ഒരേമണിക്കൂറുകൾ തന്നെ ജോലി ചെയ്തിരുന്നവരും ആയ സർക്കാർ അല്ലോപ്പതി ഡോക്ടർമാരിൽ, ദന്തവിഭാഗം ഡോക്ടർമാരുടെ ശമ്പളം മാത്രം കുറച്ചതായി ഗവ്: മെന്റ് പ്രഖ്യാപിചിട്ട് മാസങ്ങളായി.
കേന്ദ്ര ഗവ: സർവീസിലോ, ഇഷുറൻസ് മെഡിക്കൽ സർവീസിലൊ, കേരളത്തിലേ തന്നെ മെഡിക്കൽ കോളെജുകളിലോഇ ഇത്തരം ഒരു വേർതിരിവ് ഇല്ലാത്തപ്പോളാണ് കേരള സർക്കാർ മാത്രം നടത്തുന്ന ഈ വേർതിരിവ്.
ഒരേ ശാസ്ത്രീയ സമ്പൃദായത്തിൽ (അല്ലോപ്പതി) മനുഷ്യ ശരീരത്തിന്റെ കണ്ണുകളിലും ചെവികളിലും മറ്റുഭാഗങ്ങളിലും ചികിത്സിക്കുന്നവരും, താടിയെല്ലുകൾ, വായ്, നാവ് അതിനോട് അനുബന്ധഭാഗങ്ങളിലും ചികിത്സിക്കുന്നവരും തമ്മിൽ എന്തടിസ്ഥാനത്തിൽ ആണു ഇപ്പോൾ ഈ വേർതിരുവ്?
MBBS കാരെ പോലെ തന്നെ എല്ലാ വിഭാഗചികിത്സയും പഠിക്കുകയും, ( ഗർഭ്ഭ
ചികിത്സയുമൊഴികെ) പരീക്ഷ എഴുതി യോഗ്യത നേടുകയുംചെയ്ത ശേഷമാണ് മനുഷ്യശരീരത്തിൽ ചികിത്സ നടത്തുവാൻ നിയമം BDS കാരെയും അനുവദിക്കുന്നത്. ആ അറിവാണ് ഈ കാലഘട്ടത്തിൽ ബുദ്ധിമുട്ടുകൾ വിരളമാക്കി, സുഗമമായി കൂടുതൽ വായ് രോഗ ചികിൽത്സകളും വിജയകരമാക്കി നിലനിർത്തുന്നത്. ഒരോ ഹാനികരമായ മാറ്റവും തിരിച്ചറിഞ്ഞു ശരിയായ രീതിയിൽ ചികിൽത്സിക്കുന്നത് കൊണ്ടാണ് അറിവില്ലാത്ത ചിലർക്കെങ്കിലും ഇതു നിസ്സാരവും കുട്ടികളിയുമായി തോന്നുന്നത്. ജീവന്റെ റിസ്ക് ഈ എല്ലാ കേസുകളിലും ഒരുപോലെ തന്നെ ആണ്.
പെട്ടന്നു ജീവഹാനി വരാവുന്ന അലർജിയോ, മറ്റു പല അപകടാവസ്ഥകളൊ ശരീരത്തിൽ ചികിൽത്സാ സമയത്ത് എപ്പോ വേണമെങ്കിലും ഉണ്ടാകാം. പ്രതേകിച്ചും ശരീരത്തിൽ മുറിവു ചികിത്സയുടെ ഭാഗമായി സൃഷ്ടിക്കപെടുമ്പോൾ.
മെഡിക്കലി കോമ്പ്രമൈസ്ട് ആയ രോഗികളെ മെഡിസിൻ അറിയാതെ ആണോ ചികിത്സിക്കുന്നത്? എണ്ടോക്രയിൻ രോഗങ്ങളായ തൈറോയിട് പ്രമേഹം, ഹൃദ്രോഗങ്ങൾ, കിട്നി ലിവർ രോഗങ്ങൾ, ചുഴലി രോഗങ്ങൾ, പല മരുന്നുകളുടെ ചികിത്സയിൽ ഇരിക്കുന്നവർ, ക്യാൻസർ രോഗികൾ, റേഡിയേഷൻ കഴിഞ്ഞവർ,അമിത രക്തസ്രാവം ഉണ്ടാക്കുന്ന രോഗങ്ങൾ ഉള്ളവർ, അങ്ങിനെ എത്രയോ അപകടം ഉള്ള അവസ്ഥകളിൽ പെട്ടവർ., ഇവർക്കൊക്കെ ദന്ത ചികിത്സ വേണ്ടി വരുന്നില്ലെ?
ആക്സിടെൻസ്, ക്യഷ്വാലിറ്റി, എല്ലു പൊട്ടലുകൾ എന്നിവ കൈകാര്യം ചെയ്യുന്നില്ലേ ?
താടിയെല്ലിലെ, കവിളുകളിലെ, നാവിലെ, രോഗങ്ങളും സർജറിയും ആരാണ് കൈകാര്യം ചെയ്യുന്നത്? പെട്ടന്നു ഇതൊക്കെ രണ്ടാംതരമായ് മാറിയത് എങ്ങിനെ?
നമ്മുടെ ആരോഗ്യ മേഖലയിൽ ദന്തവിഭാഗം അപ്രധാനമായതിന്റെ കാരണങ്ങൾ പലതാണ്:
( ആർക്കും പല്ല് പുല്ലായതിനാലല്ല. ആഹാരം കഴിചില്ലേലും സൌന്ദര്യത്തിനു ശ്രദ്ധ കൊടുക്കുന്നവരാണ് ഇന്നത്തെ ഭൂരിപക്ഷം. പല്ലിൽ പണിയുമ്പോൾ ഡോക്ടറുടെ തെറ്റ് കൊണ്ട് അറിയാതെ രോഗിയുടെ പല്ലിനു നഷ്ടം പറ്റിയാൽ അപ്പോൾ അറിയാം രോഗിയുടെ നിലപാട്. പകരം പല്ലൊന്നേലും എടുക്കും എന്ന നിലയിൽ അയാളുടെ ഭാവം മാറും!)
1. ജനറൽ ഡോക്ടർമാരുടെ ഭരണത്തിൻ കീഴിൽ ഒരു വിഭാഗമായി പ്രവർത്തിക്കുന്ന ദന്ത ടോക്ടർമാർക്ക് മിക്കവാറും അവഗണന തന്നെ ആണ്. സ്പെഷ്യാലിറ്റി കേഡർ സംവിധാനം വന്നപ്പോൾ ഭരണതല്പരരായ സുപ്രണ്ടുകൾ ഉള്ള ആശുപത്രികളിൽ ചിലയിടത്തുമാത്രം ആശാവഹമായ മാറ്റം കണ്ടു.
2. ഈ അവഗണനയ്കെതിരെ ആരോടു പറയാൻ ?.ജില്ലാ ഭാരവാഹികളും അവർ ( MBBS) തന്നെ.സംസ്ഥാനഭാരവാഹി ദന്തവിഭാഗം ഡെപ്യൂട്ടി പോസ്റ്റിൽ പറഞ്ഞാൽ ഈ പുതിയ താഴ്ന്ന നിലവാരം കൂടി പ്രഖ്യാപിച്ച സ്ഥിതിക്ക് അവർ പറയുന്നത് മറ്റു വിഭാഗക്കർ ആരു കേൾക്കാൻ?
3. ഈ അവഗണയിലും അത്യാവശ്യ യന്ത്രസംവിധാനങ്ങളുടെ അഭാവത്തിലും മടുത്ത ചില ദന്ത ഡോക്ടർമാർ തന്നെ ജോലിയിൽ കാണിക്കുന്ന അനാസ്ഥ:
ഇവർ ഗവ: ആശുപതികളിൾ വെറും പല്ലെടുപ്പു മാത്രം നടത്തി പ്രവർത്തിക്കുമ്പോൾ മുൻപു പറഞ്ഞപോലെ നേരിട്ടു സമയാം വണ്ണം ശ്രദ്ധിക്കാൻ ആളില്ല. ദന്ത വിഭാഗങ്ങൾ ഗവ: സെക്ടറിൽ പ്രവർത്തിച്ചു അര നൂറ്റണ്ട് കഴിഞ്ഞിട്ടും എന്തു കൊണ്ടു നൂതന ചികിൽത്സാ സൌകര്യങ്ങൾ ഇന്നും ജനങ്ങളിൽ എത്തി ചേരുന്നില്ല?
4.മറ്റൊരു പ്രധാന അപാകത സർവീസ് ക്വാട്ട എന്ന ഭാഗ്യക്കുറി ആണ്.:
സർവീസിൽ ഇരിക്കുന്ന ഡോക്ടിമാർക്കു പിജിക്ക് മാറ്റി വച്ചിട്ടുള്ള സീറ്റ് ആണ് ഇത്. ശമ്പളത്തോടുകൂടി പോസ്റ്റ് ഗ്രാജുവേഷൻ എടുത്ത ശേഷം എത്ര ദന്ത ഡോക്ടർമാർ ഈ ചികിത്സാ
പാവപെട്ട രോഗികൾക്കു ഗവ: ആശുപത്രി മുഖേന നടത്തുന്നു?. വളരെ ചുരുക്കം മാത്രം .ഒറ്റ കേസ് പോലും ചികിത്സിക്കതെ എത്ര ദന്തഡോക്ടർമാർ റിട്ടയർ ചെയ്തിരിക്കുന്നു? ഉദാ: ഫിക്സെട് അപ്ലയൻസ് ( മുത്തു മുത്തു കമ്പി) ഇതു സ്പെഷ്യലൈസ് ചെയ്തിട്ട് എത്ര ദന്തിസ്റ്റ് ഗവ: ആശുപത്രികളിൽ ഈ ചികിത്സ ചെയ്തു കൊടുത്തിട്ടുണ്ട് ? വിരലിലെണ്ണാവുന്നവർ ഒഴികെ മിക്കവരും ഈ ഗുണം ജനത്തിനു കൊടുക്കുന്നില്ല. റൂട് കനാൽ ചികിത്സ. സ്ഥിരമായി ഉറപ്പിക്കുന്ന വയ്പ്പുപല്ല് ,പലവിധ ഫില്ലിങ്ങ് ചികിത്സകൾ ഇങ്ങനെ പോകുന്നു പി ജി പഠനം. ജനത്തിനു പക്ഷേ....?
ഈ ന്യൂനതകളിൽ പോലും ആത്മാർത്ഥ്മായി ജോലി ചെയ്യുന്ന കുറെയേറെ പേർ ഇവിടെ ഉണ്ട്. ഇനിയെങ്കിലും അധികൃതർ ഒരു നല്ല മാറ്റത്തിനു തുടക്കമിട്ടെങ്കിൽ. വരും തൽമുറയ്ക്കു പുരോഗമനമാണു നാം നൽകേണ്ടതു അല്ലാതെ അധ:പതനമല്ല..!
സംഘടനകൾക്ക് ആവശ്യം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും! അതു അവരുടെ അവകാശം. അത് ന്യായമായ രീതിയിൽ ചെയ്യേണ്ടത് ഗവ:ന്മെന്റിന്റെ ജോലി. അതേ സമയം സംഘടാനാംഗങ്ങൾ ജോലിയിൽ കാട്ടുന്ന ആത്മാർത്ഥത ഇത്തിരിയെങ്കിലും വിലയിരുത്തുന്നത് നല്ലത് എല്ലാ സർക്കാർജീവനക്കാരും!
6 comments:
ഒരേ പന്തിയിൽ രണ്ടു വിളമ്പുണ്ടെങ്കിൽ അതു ശരിയല്ല!
ഹൃദയത്തേക്കാള്‍ ഭേദകമാണ് വേദന വരുമ്പോള്‍ പല്ല്
വളരെ നല്ല പോസ്റ്റ്. ചിന്തിക്കേണ്ട വിഷയം തന്നെ.
ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍
സര്‍വീസ് ദന്തഡോക്റ്റര്മാര് സെപററ്റ് സംഘടന ഉണ്ടാക്കി സമരം ചെയ്യൂ..എല്ലാത്തിനും അവരുടെ കീഴില്‍ നില്‍ക്കാതെ.പക്ഷെ ഒരു കാര്യം ,അവശ്യ സര്‍വിസ് അല്ലാത്തത് കാരണം ആരുമാത്ര മൈന്‍ഡ് ചെയ്തില്ലെന്ന് വന്നേക്കാം..
sreenaadh, script,jp, mizhi, nandi :)
sreenaadh, script,jp, mizhi, nandi :)
Post a Comment