പ്രിയനേ ..,
ഒരു വലിയ കാറ്റിലെ
കരിയില പോലെ
സ്വയമറിയാതെ പോകെയാണ്
നിലത്തു വീഴ്ത്തിയും ആഞ്ഞടിച്ചും നീ.
കാലവെയിൽ മഴകൾ കൊണ്ട് നനയുമ്പോഴും
മുടിയുലച്ചു ചുഴറ്റി കറങ്ങി ദ്രവിക്കുമ്പോഴും
ഈ കാറ്റാണ് നീ
കാറ്റ് മായുമ്പൊൾ
ചലനം നിലക്കുമൊരു
ഒറ്റ കരിയില ..ഞാൻ
കരിയില പോലെ
സ്വയമറിയാതെ പോകെയാണ്
നിലത്തു വീഴ്ത്തിയും ആഞ്ഞടിച്ചും നീ.
കാലവെയിൽ മഴകൾ കൊണ്ട് നനയുമ്പോഴും
മുടിയുലച്ചു ചുഴറ്റി കറങ്ങി ദ്രവിക്കുമ്പോഴും
ഈ കാറ്റാണ് നീ
കാറ്റ് മായുമ്പൊൾ
ചലനം നിലക്കുമൊരു
ഒറ്റ കരിയില ..ഞാൻ
ഇലഞരമ്പുകൾക്കില്ല
പ്രണയമെന്നാലും
കാമാർത്ത പച്ച നിറമെന്ന ലഹരിയും ..
എന്നാലും ഉണ്ടിളം കാറ്റിനാൽ
താനേ ചലിക്കുമീ നോവിന്റെ കൂട്ടായ്
ആർദ്ദമായി എന്നും നിന്റെ ഈ സ്നേഹം ..
പ്രണയമെന്നാലും
കാമാർത്ത പച്ച നിറമെന്ന ലഹരിയും ..
എന്നാലും ഉണ്ടിളം കാറ്റിനാൽ
താനേ ചലിക്കുമീ നോവിന്റെ കൂട്ടായ്
ആർദ്ദമായി എന്നും നിന്റെ ഈ സ്നേഹം ..
കാലമുറയും മണ്ണിനുള്ളിൽ
ഒരുനാൾ നാം
അർത്ഥമഴിഞ്ഞു നേർ രേഘയാം അക്ഷരങ്ങളിൽ നിന്ന്
ഒരുനാൾ നാം
അർത്ഥമഴിഞ്ഞു നേർ രേഘയാം അക്ഷരങ്ങളിൽ നിന്ന്
മങ്ങി മാഞ്ഞു ബിന്ദുവായ് ശൂന്യമായ് മായുമെന്നു
ഈ ഗൽഗദമൊരു ഉറപ്പായ് തേങ്ങുമ്പോൾ ..
അറിയുക സ്നേഹം ത്യാഗമെന്നും നീ.
ഈ ഗൽഗദമൊരു ഉറപ്പായ് തേങ്ങുമ്പോൾ ..
അറിയുക സ്നേഹം ത്യാഗമെന്നും നീ.
കല
3 comments:
സ്നേഹം
നല്ല വരികള്‍
വരയും വരയും നന്ന്
നന്ദി റാംജി ,അജിത് ... ഒരു വർഷത്തിനു ശേഷം പോസ്റ്റുമ്പോൾ ഒരു ഓർക്കുട്ട് ഗൃഹാതുരത്വം.
Post a Comment