
ചിലപ്പോള്‍ നൂറു ശലഭങ്ങള്‍
വര്‍ണ്ണ ചിറകുകള് വിറപ്പിച്ച്
ഹൃദയത്തിന്റെ നനവിലിരിക്കുന്ന്നു
അവര്‍
എന്താണു ചെയുന്നത്?
പ്രണയത്തിലെന്റെ നെഞ്ച്
കനലായ് ജ്വലിച്ചടങ്ങുകയാണെന്നു
അവര്‍ അറിയുന്നില്ലെ?
ഒരുകണിക
ഉറവിടങ്ങളുടെ ഏറ്റവും നടൂവില്
എന്താന്ണു ചെയ്യുന്നതു?
അവിടവും നീയും തമ്മിലെന്താണു
ബന്ധം?
എല്ലാ സ്രോതസ്സുകളുടെയും
ആദിയില്‍
നിന്റെ കണ്ണുകള്‍ എന്തിനെയാണു
സ്പര്‍ശിക്കുന്നത് ?
ഇതാ നിര്‍ത്താതെ ദ്രുവങ്ങളില്‍
മഞ്ഞുരുകുന്നു
പ്രള്യത്തില്‍ തണുത്തുറഞ്ഞ
ജലത്തില്‍ ഇന്നു ഞാനെവിടെയാണ്?
ആഴിയില്‍ മല്‍ത്സ്യങ്ങള്‍
കണ്ണു മിഴിച്ചെന്നെ കടന്നുപോകുന്നു.
പച്ച പായലുകള്‍
മുഖമുരസ്സി വെള്ളത്തിലുലയുന്നു
ഈ അടിത്തട്ടിലിവയൊന്നും
എന്നെ തിരിച്ചറിയുന്നില്ല
കരയിലെവിടെയൊ
എന്നെയോറ്ത്താരും നിലവിളിക്കുന്നില്ല
എന്റെ പ്രണയം
മറിഞ്ഞ പായ്കപ്പലായ്

അസത്യം പറയാതെ
അഗാധതയീല്‍ നങ്കൂരമിട്ടു....
.......................................