എതോ ഒരു ചൂലു എപ്പൊഴും വന്ന്
എന്റെ മനസ്സിന്റെ പുരപ്പുരം വൃത്തിയാക്കുന്നു.
അപ്പപ്പോള്‍ വീഴും ഓരൊ കെട്ട വാക്കും,
പൂക്കളേപ്പോലെ പാറി വന്നു
വീണിടുമ്പോള്‍ പുഴുക്കളാകുനവയെയും
എല്ല ഓവുകളുമടയ്ക്കാന്‍ വന്നെത്തുന്ന
വലിയ തേക്കിന് ഇലകളേയും
അപ്പപ്പോള്‍ തൂത്തു മാറ്റുന്നു.
വെള്ളം കെട്ടിനില്‍ക്കതെ, പായല്‍ പിടക്കാതെ
വെയില് ചൂടു കൊണ്ടു മനം
സുന്ദരമായ് പൊള്ളി കിടക്കുന്നു.
എങ്കിലും ഒരു ചൂലു തന്നെ വേണമല്ലൊ
എന്നും എന്റെ മനപ്പുറം തൂക്കാന്‍.
7 comments:
"വെള്ളം കെട്ടിനില്‍ക്കതെ, പായല്‍ പിടക്കാതെ
വെയില് ചൂടു കൊണ്ടു മനം
സുന്ദരമായ് പൊള്ളി കിടക്കുന്നു."
അതാണ്!
“പുത്തനച്ചി പുരപ്പുറം തൂക്കുമെന്നാ” ചൊല്ല്. പുതുമ മാറുമ്പോള്‍ എല്ലാം അവസാനിക്കും. കുറച്ചു കാത്തിരിക്കണം. ആ ചൂലിനോട് പറ മുറ്റത്തു കിടക്കുന്ന ചപ്പുചവറുകള്‍ തൂത്തുകളയാന്‍. നാലാള് കാണുന്നിടമല്ലേ. :)
-സുല്‍
മനസ്സിന്റെ പുരപ്പുറം മാത്രം വൃത്തിയായാല്‍ പോരാ... ഉള്ളിലും ചൂല് ഉപയോഗിക്കുന്നത് നല്ലതാ... ഉള്ളും പുറവും ഒരുപോലെ തെളിഞ്ഞ് കിടക്കട്ടെ... :-)
നന്നായിരിക്കുന്നു
രസകരം.
അതാണു. പാമരനു മനസ്സിലായി. :)
ഇതു വെറും ചൂലല്ല.
മനുഷ്യനുന്ണ്ടായ കാലം തൊട്ടേ
നിയമങ്ങളുടെ ഇര്ക്കില് കൊണ്ടു നിര്‍മിച്ച സദാചാര ചൂലുകള്‍ .,
എടുത്തു പ്രയോഗിക്കുന്നു ഇഷ്ടം പോലെ രാഷ്ട്രീയ കുറുക്കുന്മാരും, മത ഭ്രാന്തന്മാരും സമൂഹവും.
തരം പോലെ..
ജനിക്കുമ്പൊഴെ മനപ്പുറം തൂത്തുവരപ്പെടുന്നു.
ശരിക്കു തൂത്താല്‍ നന്മയും വീഴില്ല, തിന്മയും വീഴില്ല...
നല്ല വ്രത്തിയായ്..!
സഹസ്രവര്‍ഷം പഴക്കമുള്ള അച്ചിയോടെന്തു പറയുവാന്‍... കൂട്ടുകാരെ.
(ഇതൊക്കെ കൂടിയതാണിക്കവിത ..,!!)
:)
ഒരു ചൂല് എനിക്കും വേണം. ആകെ കാടൂ പിടിച്ചു കിടക്കുവാ.
Post a Comment