My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Thursday, June 19, 2008

തല്ല്

ഇതു കവിതയല്ല
എന്നെ തല്ലികൊഴിച്ചിട്ട വാക്കുകളാണ്.
അവയ്ക്കു തീ കൊളുത്തും മുന്‍പ്,
നീ മടങ്ങിവരും മുന്‍പ്,
വടിമേല്‍ തല വയ്ച്ചു,
വാക്കുകളെ പുണര്‍ന്നു ഞാനുറങ്ങി,
ആ സ്വപ്നത്തിലെല്ലാവരെയും കടലെടുത്തു പോയി.

3 comments:

പാമരന്‍ said...

"ഇതു കവിതയല്ല
എന്നെ തല്ലികൊഴിച്ചിട്ട വാക്കുകളാണ്." ...!

ശിവ said...

ഇതു വെറും സ്വപ്നമാ....കണ്ണു തുറന്നു നോക്കൂ...ആരേയും കടലെടുത്തു പോയിട്ടില്ല...തല്ലാന്‍ വേണ്ടി വടിയുമായി അവര്‍ ഈ ബൂലോകത്ത് തന്നെ കറങ്ങി നടക്കുന്നുണ്ട്...ഇതാ പിടിച്ചോ...ആദ്യത്തെ തല്ല് എന്റെ വക.

സസ്നേഹം,
ശിവ.

Ranjith chemmad said...

നല്ല സ്വപ്നം...
(രാത്രിയില്‍ നാമം ജപിച്ച് കിടക്കൂ കുട്ടീ...)