കോടിപ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം
നിന്ന് എന്തിനിങ്ങനെ
പുഞ്ചിരിക്കുന്നു.
എത്രജന്മമെടുത്താലും
എത്തിടില്ല നിന്റെ ദൂരം.
സ്നേഹം കൂപ്പുകുത്തി
ശൂന്യതയുടെ പെരുവഴിയില്‍
ഉല്‍ക്കപോല്‍ മറഞ്ഞതറിഞ്ഞില്ലേ..
അനന്തതയിലിരുന്നു
പെറ്റു പെരുകുന്നതെന്തിനെന്നാകാശാം
നിറയെ
മിന്നും പൂങ്കാവനമൊരുക്കുന്നത്?
എങ്കിലും
ശാന്തമാണെന്നുറക്കം
മേലെ കാത്തിടുന്നുണ്ടാം
നിറങ്ങളെല്ലാം തുടിക്കുമൊരാ-
യിരം പനീര്‍പ്പൂക്കള്‍.
4 comments:
ആ അവസാന വരികളിലെ ശുഭാപ്തി വിശ്വാസമുണ്ടല്ലോ അതു തന്നെയാണ് സ്നേഹത്തിലേക്കുള്ള വഴി.
പാവം താരകങ്ങള്‍....അവയ്ക്കുമുണ്ടാകുമോ ഇത്തരം ചിന്തകള്‍...
നന്നായിരിക്കുന്നു
"മിന്നും പൂങ്കാവനമൊരുക്കുന്നത്?"
ഈ വരി കവിതയോട് ചേരാതെ നില്ക്കുന്ന പോലെ.
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
Post a Comment