My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Sunday, July 27, 2008

താരദൂരം

കോടിപ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം
നിന്ന് എന്തിനിങ്ങനെ
പുഞ്ചിരിക്കുന്നു.

എത്രജന്മമെടുത്താലും
എത്തിടില്ല നിന്റെ ദൂരം.

സ്നേഹം കൂപ്പുകുത്തി
ശൂന്യതയുടെ പെരുവഴിയില്‍
ഉല്‍ക്കപോല്‍ മറഞ്ഞതറിഞ്ഞില്ലേ..

അനന്തതയിലിരുന്നു
പെറ്റു പെരുകുന്നതെന്തിനെന്നാകാശാം
നിറയെ
മിന്നും പൂങ്കാവനമൊരുക്കുന്നത്?

എങ്കിലും
ശാന്തമാണെന്നുറക്കം
മേലെ കാത്തിടുന്നുണ്ടാം
നിറങ്ങളെല്ലാം തുടിക്കുമൊരാ-
യിരം പനീര്‍പ്പൂക്കള്‍.

4 comments:

മുസാഫിര്‍ said...

ആ അവസാന വരികളിലെ ശുഭാപ്തി വിശ്വാസമുണ്ടല്ലോ അതു തന്നെയാണ് സ്നേഹത്തിലേക്കുള്ള വഴി.

siva // ശിവ said...

പാവം താരകങ്ങള്‍....അവയ്ക്കുമുണ്ടാകുമോ ഇത്തരം ചിന്തകള്‍...

Sarija NS said...

നന്നായിരിക്കുന്നു

"മിന്നും പൂങ്കാവനമൊരുക്കുന്നത്?"
ഈ വരി കവിതയോട് ചേരാതെ നില്‍ക്കുന്ന പോലെ.

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു