My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Sunday, October 12, 2008

ജീവന്റെ ജോലി

ആത്മമര്‍മ്മരങ്ങള്‍ക്ക്
ഉറക്കമില്ല
പറഞ്ഞില്ലേ..
എനിക്കറിയില്ല രഹസ്യങ്ങള്‍
പ്രണയോല്‍പ്പത്തിയും,
പ്രപഞ്ചോല്‍ല്പത്തിയും,
കാഴ്ച്ചകളുടെ
വേദനാനന്ദങ്ങളും,
ആശ്ച്ചര്യചിഹ്ന്നങ്ങളും,
ജീവന്റെ ജോലി ജീവിക്കുക
എന്നല്ലാതെ...!

3 comments:

Ranjith chemmad / ചെമ്മാടൻ said...

ജീവിച്ചു തീര്‍ക്കാം അല്ലേ.....

siva // ശിവ said...

അതെ..ജീവിക്കുക...ജീവിച്ചേ മതിയാകൂ...

smitha adharsh said...

ജീവന്റെ ജോലി..ജീവിക്കുക..നല്ല ചിന്ത..