മുടിതുമ്പിലൊക്കെ പൂക്കള്‍ മണക്കുന്നു ...“ തല്ലിക്കൊഴിക്കാ..“
പാദത്തിലൊക്കെ താളം പിടയ്ക്കുന്നു... “വെടിവ്യ്ച്ചു കൊല്ലുക..“
കണ്ണുകളിലാകെ നിറങ്ങള്‍ നിറയുന്നു..“മണ്ണിട്ടടയ്ക്കാ..“
ചുണ്ടാത്തൊരു മുദ്ര മൃതിയാതെ നില്‍പ്പൂ..“.ചുട്ടെരിച്ചീടുക.“
വിരല്‍തുമ്പിലായിരം ചിത്രം പിറക്കുന്നു.. “ആറ്റിലേക്കെറിയുക“
പറയുവാനുണ്ടിത്തിരി എന്‍ വാക്കു കേള്‍ക്കുക..“നേരമില്ലൊട്ടും
ജീവിക്ക വേണ്ടേ വിശപ്പാല്‍ ദഹിക്കുന്നു.. പോരുക വേഗം..“
1 comment:
പനിക്കവിതയില്‍ നിന്ന് പിന്‍വിളിയിലേക്ക്
നീളുമ്പോള്‍ കവിതയുടെ സൗന്ദര്യവൈരുദ്ധ്യങ്ങള്‍
തൊട്ടറിയുന്നു...
Post a Comment