My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, February 11, 2009

സ്ഥിതി

നിശബ്ദതയുടെ ഉച്ചത്തിലുള്ള നിലവിളി

സഹിക്കാമായിരുന്നില്ല.

അതിനാലാണു ശബ്ധങ്ങള്‍ക്കിടയിലുള്ള

വിടവുകളില്‍ ഞാനൊളിച്ചത്.

5 comments:

നസീര്‍ കടിക്കാട്‌ said...

ഒളിച്ചുകളിയിലെന്നപോലെ
എന്നെങ്കിലുംഒരു കുട്ടി വിളിച്ചുപറയും.
ഞാന്‍ കണ്ടേ...കണ്ടേയെന്ന്...
അപ്പോള്‍
എല്ലാ ശബ്ദവും നിശ്ശബ്ദതയാവും;
നിശ്ശബ്ദത ആഴമുള്ള ഒരോര്‍മ്മയുമാവും!

ചങ്കരന്‍ said...

വിടവുകളില്‍ മൌനം നിറച്ച് ഞാന്‍ നിന്നെ പുറത്തുചാടിക്കും.

Mahi said...

കമന്റിയില്ലെങ്കിലും സ്ഥിരം വായിക്കാറുണ്ട്‌ ഈ കവിതകള്‍ നല്ല കവിതയുടെ അടയാളങ്ങള്‍ ഇതില്‍ ചിതറി കിടക്കുന്നു

വികടശിരോമണി said...

വിടവുകളിലെ മൌനം വറ്റാതെ കാക്കുക.അതിന്റെ വില അതില്ലാതാവുമ്പോഴേ അറിയൂ.

Unknown said...

ശബ്ദങ്ങള്‍ക്കിടയിലെ വിടവ് നിശ്ശബ്ദതയേക്കാള്‍ എത്രയോ സഹ്യം എന്ന തിരിച്ചറിവിന് നിലവിളിയുടെ തീക്ഷ്ണത കാണാനായി. നാല് വരികളില്‍ ഒരു വല്യ സത്യം ഒതുക്കി നിര്‍ത്തിയിരിക്കുന്നു അഭിനന്ദനങ്ങള്‍