My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Tuesday, February 17, 2009

മണ്ണിന്റെ സ്വകാര്യങ്ങള്‍

അങ്ങിനെയാണു ഞാന്‍
ചങ്കുപൊട്ടി മരിക്കാന്‍ തീരുമാനിച്ചത്
ദിവസവും കുറിച്ചിരുന്നു.
അന്നു സുഹൃത്തുമായി നടന്നു പോകെ....
.......................

കാതങ്ങല്‍ക്കു താഴെ...
മണ്ണിനടിയില്‍ വച്ചാണു ഓര്‍മ്മവന്നത്..
താഴേയ്ക്കു..താഴേയ്ക്കു...
വീണുകൊണ്ടിരിക്കെ
പൊടികള്‍, തവിട്ടു നിറത്തിലെ കല്ലുകള്‍,
ഇരുട്ടിന്‍ കക്ഷ്ണങ്ങള്‍..,
ദൈവമെ ഇതെന്തു യാത്ര..
വേദനകളില്ല.., ശരീരം കൂടെ ഉണ്ടോ അറിയില്ല,
ഒരവയവവും പരസ്പരം കാണാനാവതെ
മണ്ണിനാല്‍ മൂടപ്പെട്ട്...

ഭൂകമ്പമൊ.. യുദ്ധമൊ...?
മണ്ണില്‍ ഉറഞ്ഞുപോയൊരെന്റെ
വിരല്‍ തുമ്പില്‍ അവന്‍.
ഞാന്‍ തലകീഴായി ..
അവന്‍ കുറച്ചു തെക്കോട്ടു മാറി
കൈകള്‍ വിരിച്ചു..
ഹാ..! ദൈവമെ ഈ കാലൊന്നു നീട്ടി
വച്ചിട്ടു മരിച്ചാ‍ല്‍ മതിയായിരുന്നു.

ഞങ്ങള്‍
ഭൂമിയാല്‍ വിഴുങ്ങപെട്ട
രണ്ടു ജീവനുകള്‍
മരിച്ചോ എന്നു തിരിച്ചറിയാതെ
മിണ്‍ടാനാവതെ അനങ്ങാനാവാതെ
എകാന്തതയില്‍ പങ്കിടാന്‍
കരുതിതയതൊക്കെയും
മനസ്സില്‍ വച്ചു
വിരലഗ്രം മാത്രം തൊട്ടു
ജീവനോടെ അടക്കപെട്ടവര്‍.

ഇപ്പോള്‍ എനിക്കു ചോദിക്കാന്‍
പ്രണയം തോന്നുന്നില്ല.
എന്നാലും
കഴിഞ്ഞ ദിവസം വഴിയിലനാഥമായി
കണ്‍ട രണ്ടുവയസ്സുകാരിയെ
ഓറ്മ്മയില്ലെ?
വൃത്തിയാക്കി
ഇത്തിരി ആഹാരം കൊടുക്കാന്‍
നേരം നീ വിലക്കിയില്ലേ..
മണ്ണില്‍ തന്നെയിരുന്നു, മണ്ണില്‍ തന്നെയിരിക്കുമെന്നോട്
സാരോപദേശിച്ചതെന്തായി?
നിനക്കെന്തായിരുന്നു ചേതം?

മുറ്റത്തു പൂത്ത മുല്ലയെ
ഓടിച്ചെന്നൊന്നു ചുംബിച്ചേല്‍
എനിക്കെന്തായിരുന്നു ചേതം?

സ്വപ്നം കൊണ്ടു പൂക്കള്‍ തുന്നിയ
മോഹങ്ങളെ പൊട്ടിച്ചെറിഞ്ഞില്ലേല്‍
എനിക്കെന്തായിരുന്നു ചേതം?

ഇപ്പോള്‍
മുകളില്‍ നഗരം
മഞ്ഞളിച്ചു കത്തുന്നു.
വാഹനങ്ങളും മനുഷ്യരും
ധൃതിയില്‍ പോയ്‌വരുന്നു.

ചിന്തകളിലെ മറവി മാത്രം
നാം..
മറക്കപ്പെട്ടവര്‍ നാം..

ഒരുപാടു താഴെ ചരിത്രം പൊടിയായ്
തിരിഞ്ഞു പോകുംവക്കില്‍
ദ്രവിക്കപ്പെടുമിടത്തു കാത്തിരിക്കുന്നു..

നീ കേള്‍ക്കുന്നുണ്ടോ?
കണ്ണടഞ്ഞിരുന്നു
പക്ഷേ കാണുന്നുണ്ടായിരുന്നു
പലകാലങ്ങളില്‍ മണ്ണിലലിഞ്ഞവരൊക്കെ
അവിടവിടെ തപം ചെയ്യുന്നു.

ഞാനെപ്പോഴൊ മരിച്ചുപോയിരുന്നിരിക്കാം.
നീ കേള്‍ക്കുന്നുണ്ടോ..?
പലവേരുകളെന്നിലേക്കു
തുളഞ്ഞിറങ്ങി തുടങ്ങി.
മുകളീലേതോ തെരുവോരത്തു
വൃക്ഷങ്ങളില്‍ ഞാന്‍ പൂവിടുന്നുണ്ടാവം
നീ കേള്‍ക്കുന്നുണ്ടോ?..
കൂട്ടുകാരാ‍...

ഇല്ല., കേള്‍ക്കുന്നുണ്ടായിരുന്നില്ല..
അവനേതൊ കായായി..
ഏതോ പക്ഷി കൊത്തി പറന്നിരുന്നു..

.........................................

8 comments:

നാടകക്കാരന്‍ said...

നല്ലത്.......(കവിത)

the man to walk with said...

ishtamaayi

ധ്വനി | Dhwani said...

ചങ്കു പൊട്ടണ്ടാ...
വിരിഞ്ഞു കൊഴിയൂ... കൊത്തിപറത്തിയ കായില്‍ മുഖം മുത്തിവീഴാം...

Ranjith chemmad / ചെമ്മാടൻ said...

കേള്‍ക്കുന്നു ; അറിയുന്നു...

പകല്‍കിനാവന്‍ | daYdreaMer said...

വരികള്‍ ക്കിടയിലൂടെ ഒരു നീണ്ട യാത്ര മണ്ണോടു ചേര്‍ന്ന്....വല്ലാത്തൊരനുഭൂതി...!

lulu said...

മണ്ണിന്റെ വേതനയറിഞ്ഞ സുഹ്ര്ത്തിനോട് നന്ദി പറയാതിരിക്കാന്‍ വയ്യ........നന്ദി ഒരുപാട്.

Mahi said...

കല വളരെ നല്ല കവിത

മഴജാലകം said...

...." ആരൊക്കെ നമ്മെ അടര്‍ത്തിമാറ്റാന്‍ ശ്രമിച്ചാലും,
ഭൂമിക്കടിയില്‍ നമ്മുടെ വേരുകള്‍ കെട്ടിപുണര്‍ന്നു കൊണ്ടേയിരിക്കും"....
എന്ന് തീക്കൂനിയും...
നന്നായി.....