“നീ എന്റെ ഹൃദയത്തില്‍ മാന്തി“
അവന്‍ തളര്‍ന്ന ശബ്ദത്തില്‍ ഉറക്കെ പറഞ്ഞു
ഞാന്‍ ഞെട്ടി..!
(മാന്തരുതായിരുന്നോ?
തീര്‍ച്ച്ചയായിട്ടും മാന്തണമായിരുന്നു.)
അവനറിയുന്നില്ലല്ലോ രണ്ടായി വെട്ടി മുറിച്ച്
തുന്നികെട്ടിയ ഹൃദയവുമായി
ജീവപ്രര്യന്ത ചികില്‍ത്സയില്‍
ആശുപത്രിയിലാണു ഞാനെന്ന്.
അപ്പോഴാണു
നിറയേ ചുവന്ന പനിനീര്‍പ്പൂക്കള്‍
കൊണ്ടു പൊതിഞ്ഞ് അവന്റെ ഹൃദയം
എന്റെ മുന്‍പില്‍ വന്നത്.
ആദ്യമേ പറഞ്ഞതാണു
മടങ്ങി പോകാന്‍..,കേട്ടില്ലാ..
മുണ്ടു മടക്കി കുത്തി
എത്തി നോക്കിയും അല്ലാതെയും
അവിടവിടേതന്നെ കറങ്ങി നടന്നു
. ടപ്പ് ടാപ്പ് ടപ്പ്..,
അതിന്റെ ഹൃദയമിടുപ്പു
കൂടിക്കൂടി വന്നുകൊണ്ടിരുന്നു.
ഞാന്‍ കാണുന്നുണ്ടായിരുന്നു..
തീര്‍ച്ചയായും അതു പൊട്ടി ചിതറി പോകും
ഞാന്‍ ഭയന്നു
എന്തെങ്കിലും ചെയ്തേ പറ്റു..
എന്റെ നഖങ്ങള്‍ നീട്ടി
ഒറ്റ മാന്ത്..
എല്ലാ പ്രണയങ്ങളും പുറത്തു ചാടി
ആകാശത്തേക്ക് പറന്നു പോയി..
ഹാവു..,
അവന്‍ രക്ഷപെട്ടു...
അപ്പോഴാണു അവന്‍ എന്നെ
ദുഷ്ട്ടേ ..എന്നു വിളിച്ചതു
ഞാന്‍ ‘നെറ്റ് പൂവാലാ“
എന്നു വിളിച്ചു
അപ്പൊ അവന്‍ എന്നെ കൂട്ടൂല്ലാന്നു പറഞ്ഞൂ
അപ്പോ ഞാന്‍ അവനീം കൂട്ടില്ലാന്നു പറഞ്ഞു
അപ്പോ അവന്‍ എന്നെ എടീന്നു വിളിച്ചു
ഞാന്‍ അവന്റെ അമ്മൂമ്മേം പ്രണയത്തിനേം
ഒക്കെ ചീത്ത പറഞ്ഞു
അല്ലാതെ ഞാനൊന്നും ചെയ്തില്ല..
അതിന്നാ ആ കള്ളന്‍ എന്നെ ദുഷ്ടേ ...
എന്നു വിളിച്ചതു എന്നിട്ടവ്വന്‍ പറയുന്നു
എനിക്കു വട്ടാണെന്നു
നേരാണോടാ.....
എനിക്കു വട്ടാണോ?
അല്ലാതെ ഞാനൊന്നുംചെയ്തില്ലാ..........
7 comments:
അവസാന ഖണ്ഡികയിലെ മിമിക്രി ഒഴിച്ച് നിര്‍ത്തിയാല്‍ നന്ന് :)
ചേച്ചി തന്നെയാണോ ഇതൊക്കെ എഴ്ത്ണേന്ന് ഒരു സംശയം!
ആശംസകള്‍.
നല്ല വരികൾ...
കിലുക്കത്തിലെ രേവതിയുടെ ഡയലോഗ് ഓര്‍മ്മപ്പെടുത്തുന്നു.
First part mirrors a genius. How excellent and poetic illustration . But towards the end looses its beauty. May be its a style.
Best Wishes...
ഒരു പുതിയ വാചാലതയെ അടയാളപ്പെടുത്തുന്നുണ്ട് ഈ കവിതകള്‍
Post a Comment