My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Friday, November 13, 2009

സമയക്കരച്ചില്‍

മുറിയിലേയ്ക്കു നടന്നു കതകടയ്ക്കുമ്പോള്‍

അവന്‍ ചോദിച്ചു

‘മ് എങ്ങോട്ട് ‘?

ഒന്നു ച്ചര്‍ദ്ദിക്കാന്‍..

“എന്ത്’.“.?

“കണ്ണീര്‍“..

ഇത്തിരി കഴിഞ്ഞു ,

കലങ്ങിയകണ്ണു കണ്ടു

ചോദ്യം..

“തീര്‍ന്നോ’?

“ഇല്ല ഇത്തിരികൂടിയുണ്ടു‘

ബാ‍ക്കി അത്താഴശേഷം ആവാം

നേരമില്ലയിപ്പോള്‍..,

നിങ്ങള്‍ക്കു ചോറുവിളമ്പണ്ടെ..?

കുട്ടികളെ ഉറക്കണ്ടെ ?

ശേഷം ഒരുകുമ്പിള്‍ ദുഖം കൂടി

തെകിട്ടിയാല്‍ സ്വസ്ഥമായിടും“..

“എന്നാല്‍ വേഗമാകട്ടെ“ ..

5 comments:

Mahi said...

ഞാനിതിന്‌ കാത്തിരിക്കുകയായിരുന്നു കവിതയിലെ ശാലീനമായ ഒതുക്കങ്ങളോടുള്ള നിന്റെയീ കലഹം

Nagesh.MVS said...

nandri.ninga post nalla iruku.
Work from home India

പട്ടേപ്പാടം റാംജി said...

എന്തൊ.. ഒന്നും എഴുതുന്നില്ല

grkaviyoor said...

സുഖ ദുഖത്തിന്‍ നടുവിലുള്ള വടംവലി ഇഷ്ട്ടമായി

Anonymous said...
This comment has been removed by a blog administrator.