മുറിയിലേയ്ക്കു നടന്നു കതകടയ്ക്കുമ്പോള്‍
അവന് ചോദിച്ചു
‘മ് എങ്ങോട്ട് ‘?
ഒന്നു ച്ചര്‍ദ്ദിക്കാന്‍..
“എന്ത്’.“.?
“കണ്ണീര്“..
ഇത്തിരി കഴിഞ്ഞു ,
കലങ്ങിയകണ്ണു കണ്ടു
ചോദ്യം..
“തീര്‍ന്നോ’?
“ഇല്ല ഇത്തിരികൂടിയുണ്ടു‘
ബാക്കി അത്താഴശേഷം ആവാം
നേരമില്ലയിപ്പോള്..,
നിങ്ങള്‍ക്കു ചോറുവിളമ്പണ്ടെ..?
കുട്ടികളെ ഉറക്കണ്ടെ ?
ശേഷം ഒരുകുമ്പിള്‍ ദുഖം കൂടി
തെകിട്ടിയാല് സ്വസ്ഥമായിടും“..
“എന്നാല്‍ വേഗമാകട്ടെ“ ..
5 comments:
ഞാനിതിന് കാത്തിരിക്കുകയായിരുന്നു കവിതയിലെ ശാലീനമായ ഒതുക്കങ്ങളോടുള്ള നിന്റെയീ കലഹം
nandri.ninga post nalla iruku.
Work from home India
എന്തൊ.. ഒന്നും എഴുതുന്നില്ല
സുഖ ദുഖത്തിന് നടുവിലുള്ള വടംവലി ഇഷ്ട്ടമായി
Post a Comment