My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Friday, December 4, 2009

ശേഷിപ്പ്

കോഴിത്തലകള്‍ ഓരോന്നും വെട്ടിമാറ്റിയയിടത്തുനിന്നും

മുളച്ചുകൊണ്ടേയിരുന്നു.,

വേണ്ടെന്നു വെയ്ക്കാന്‍ പടിയ്ക്ക...!

ഓരോന്നും സ്വയം അറുത്തുമാറ്റി

വീണ്ടും അടുത്തതു..,

മുളച്ചവ ഓരോന്നും വേണ്ടന്നു വയ്കാന്‍ ശീലിച്ചു..

അങ്ങിനെ ഒരു ദിവസം കുട്ടനിറയെ തലകളുമായി

അച്ചനും അമ്മയും പുറത്തേയ്ക്കുനടന്നു.

അതിലിരുന്നു ഓരോതലയും

പാട്ടുപാടുകയും ചിലവ ചിരിക്കുകയും

പലരീതിയില്‍ കരയുകയും ചെയ്തുകൊണ്ടിരുന്നു.

മുറ്റത്തു ചികഞ്ഞു കൊണ്ടിരുന്ന ശേഷിച്ച ശരീരം

കണ്ണു കാണുന്നതായും കേള്‍ക്കുന്നതായും

കരുതി അഭിമാനത്തോടെ ധൃതിയില്‍ ജീവിച്ചു.

പിന്നെ.,

തീന്‍ മേശയില്‍ ശുഷ്ക്കിച്ച ശരീരം

വെന്തു കറിയായി പരിഷ്കൃതയായി

സ്വന്തം രുചിയറിയില്ലെന്നറിയാതെ..

അലംകൃതയായി..

അപ്പോഴാണു മടിക്കുത്തില്‍ നീന്നും

അരിഞ്ഞു വച്ച ബോധങ്ങള്‍ മുറ്റത്തു

വിതറി സമരക്കാര്‍ ഉറക്കെ വിളിച്ചത്

കോഴി ബാ ബാ.. ബാ..

5 comments:

Unknown said...

കോഴി ബാ ബാ വീണ്ടും കറിവയ്ക്കാനാണോ

ദൈവം said...

മലയാളത്തിൽ ഇങ്ങനെ, ഇത്ര ശക്തമായി ആരുമീയിടെ രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നു തോന്നുന്നു

Anonymous said...
This comment has been removed by a blog administrator.
S Varghese said...

വാക്കുകള്‍ ഉരസി അഗ്നി ഉണ്ടാക്കുമ്പോള്‍

മണിലാല്‍ said...

neeyaake maari,ninte kavithayum.best wishes.

aparichithan